സാരാംശ് ജയിന് അരങ്ങേറ്റം; ലങ്കക്കെതിരെ ടോസ്, ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ

ആദ്യ ടെസ്റ്റില്‍ 165 റണ്‍സിന്റെ വമ്പന്‍ ജയം നേടിയ ഇന്ത്യ രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ മുന്നിലാണ്
Saransh Jain Cap
രവീന്ദ്ര ജഡേജ സാരാംശിന് ടെസ്റ്റ് ക്യാപ് നല്‍കുന്നുBCCI
Updated on
1 min read

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തും. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ സാരാംശ് ജയിന് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കി. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് സാരാംശിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ബാറ്റിങ്ങിന് അനുകൂലമെന്ന് കരുതുന്ന പിച്ചില്‍ വലിയ സ്‌കോര്‍ പടുത്തുയര്‍ത്തി മത്സരത്തില്‍ മേല്‍ക്കോയ് നേടാനാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.

വൈറല്‍ അണുബാധയില്‍ നിന്ന് പൂര്‍ണ മുക്തനാകാത്ത കുല്‍ദീപ് യാദവിന് പകരക്കാരനായാണ് സാരാംശിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ആവശ്യമെങ്കില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി കുല്‍ദീപിനെ ഇറക്കുമെന്ന് ബിസിസി അറിയിച്ചു. ശ്രീലങ്കന്‍ നിരയില്‍ ബാറ്റര്‍മാരായ കാമില്‍ മിശാരയും പസിന്ദു സൂരിയബന്ദാരയും അരങ്ങേറ്റം കുറിച്ചു. ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 165 റണ്‍സിന്റെ വമ്പന്‍ ജയം നേടിയ ഇന്ത്യ രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0 ന് മുന്നിലാണ്.

പ്ലേയിങ് ഇലവന്‍

  • ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ദേവദത്ത് പടിക്കല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, സാരാംശ് ജെയിന്‍, മാനവ് സുതാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

  • ശ്രീലങ്ക: ലാഹിരു ഉദാര, കാമില്‍ മിശാര, പസിന്ദു സൂരിയബന്ദാര, കമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡിസില്‍വ (ക്യാപ്റ്റന്‍), സോനല്‍ ദിനുഷ, നിരോഷന്‍ ഡിക്വെല്ല (വിക്കറ്റ് കീപ്പര്‍), കേശര നുവാന്ത, പ്രഭാത് ജയസൂര്യ, ലാഹിരു കുമാര, അസിത ഫെര്‍ണാണ്ടോ.

Saransh Jain Cap
ലക്ഷ്യം പരമ്പര തൂത്തുവാരല്‍; ലങ്കക്കെതിരെ രണ്ടാം അങ്കത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുന്നു
Saransh Jain Cap
32 പന്തിൽ 62, 'കത്തിക്കയറി' അരുൺ പൗലോസ്! തുടരെ തോറ്റ് ട്രിവാൻഡ്രം റോയൽസ്
Saransh Jain Cap
റെ‍ഡ് ഡെവിൾസിനെ 'മാന്തി കീറി' കടുവകളുടെ പ്രീമിയർ ലീ​ഗ് മടങ്ങി വരവ്! ഞെട്ടിക്കും അട്ടിമറി!!!
Summary

India hand Saransh Jain Test debut as captain Shubman Gill elects to bat against Sri Lanka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com