

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെ 407 റണ്‍സില്‍ പുറത്താക്കിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടം. 22 പന്തില്‍ 28 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് പുറത്തായത്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 13 ഓവറില്‍ 64 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കെഎല്‍. രാഹുലും (38 പന്തില്‍ 28), കരുണ്‍ നായരുമാണു (18 പന്തില്‍ ഏഴ്) ക്രീസില്‍.
ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സെടുത്ത ഇന്ത്യയ്ക്ക് നിലവില്‍ 244 റണ്‍സിന്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 89.3 ഓവറില്‍ 407 റണ്‍സെടുത്തു പുറത്തായിരുന്നു. 180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജെയ്മി സ്മിത്ത് സെഞ്ചറി നേടി പുറത്താകാതെ നിന്നു. 207 പന്തുകളില്‍ നാല് സിക്‌സും 21 ഫോറുകളും നേടിയ ജെയ്മി 184 റണ്‍സടിച്ചു. ഹാരി ബ്രൂക്കും സെഞ്ചറി തികച്ചു. 19.3 ഓവറുകള്‍ പന്തെറിഞ്ഞ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് 70 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകള്‍ വീഴ്ത്തി. ആകാശ്ദീപ് നാലു വിക്കറ്റുകളും സ്വന്തമാക്കി.
84 റണ്‍സ് ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ ഇംഗ്ലണ്ടിനെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹാരി ബ്രൂക്ക്- ജാമി സ്മിത്ത് സഖ്യം അവിശ്വസനീയമാം വിധം കരകയറ്റുകയായിരുന്നു. ഇരുവരും സെഞ്ച്വറി നേടി ഇന്ത്യന്‍ ബൗളര്‍മാരെ ഏറെനേരം വശംകെടുത്തി. ഈ കൂട്ടുകെട്ട് പൊളിച്ചതിനു പിന്നാലെ ശേഷിച്ച നാല് വിക്കറ്റുകള്‍ ഇന്ത്യ അതിവേഗം വീഴ്ത്തുകയായിരുന്നു.
India- England test: India lose one wicket in the second innings; lead by 244 runs
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
