നീലയല്ല, ഇനി കാവി നിറം, ഇന്ത്യന്‍ ഹോക്കി ടീമിന് പുതിയ ജഴ്‌സി; വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍

പുതിയ നിറത്തിലുള്ള ജഴ്‌സി നല്‍കുന്നതിന്റെ യുക്തി എന്താണെന്ന് വിമര്‍ശകര്‍
hockey india
ഇന്ത്യന്‍ ടീം പുതിയ ജഴ്‌സിയില്‍X/@TheHockeyIndia
Updated on
1 min read

ന്യൂഡല്‍ഹി: പുരുഷ, വനിതാ ലോകകപ്പുകള്‍ക്കു മുന്നോടിയായി ഇന്ത്യന്‍ ദേശീയ ടീമിന്റെ പുതിയ ജഴ്‌സി ഹോക്കി ഇന്ത്യ പുറത്തിറക്കി. പരമ്പരാഗതമായ നീല നിറത്തിന് പകരം കുങ്കുമ നിറത്തിലുള്ള ജഴ്‌സിയാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ നിറം മാറ്റത്തിനെതിരെ വ്യാപകമായ വിമര്‍ശനവും ചര്‍ച്ചകളുമാണ് ഉയരുന്നത്. പരമ്പരാഗതമായി നീല ജഴ്‌സിയില്‍ കളത്തിലിറങ്ങുന്ന ഇന്ത്യന്‍ സംഘത്തിന് പുതിയ നിറത്തിലുള്ള ജഴ്‌സി നല്‍കുന്നതിന്റെ യുക്തി എന്താണെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.

ഇന്ത്യന്‍ ഹോക്കി മുന്‍ ക്യാപ്റ്റന്‍ വിരേന്‍ റാസ്‌ക്വിന്‍ഹ ഈ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. 'ഇന്ത്യന്‍ ഹോക്കിക്കായി ഹോക്കി ഇന്ത്യ മികച്ച പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഈ തീരുമാനം തികച്ചും നിരാശാജനകമാണ്. ഇന്ത്യന്‍ ടീമിന്റെ പാരമ്പര്യവും സ്വത്വവും എപ്പോഴും നീല നിറമായിരുന്നു. വര്‍ഷങ്ങളോളം ആ നീല ജഴ്‌സി അഭിമാനത്തോടെ അണിഞ്ഞയാളാണ് ഞാന്‍. ആരാധകരും ഇന്ത്യന്‍ ടീമിനെ നീല ജഴ്‌സിയില്‍ കാണാനാണ് ആഗ്രഹിക്കുന്നത്. ഇതില്‍ ഓറഞ്ച് നിറം കൊണ്ടുവന്നതിന്റെ യുക്തി എന്താണ്?' -ഹോക്കി ഇന്ത്യയുടെ വിഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് റാസ്‌ക്വിന്‍ഹ എക്‌സില്‍ കുറിച്ചു.

ഹോക്കി പുരുഷ ലോകകപ്പ് ഓഗസ്റ്റ് 14 മുതല്‍ 30 വരെ ബെല്‍ജിയത്തിലും നെതര്‍ലന്‍ഡ്‌സിലുമായി നടക്കും. ഇംഗ്ലണ്ട്, വെയില്‍സ്, പാകിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. വനിതാ ലോകകപ്പ് ഓഗസ്റ്റ് 15 മുതല്‍ 30 വരെയാണ്. ഓഗസ്റ്റ് 16ന് ചൈനയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് ഗ്രൂപ്പ് ഡിയിലെ മറ്റ് ടീമുകള്‍. ടീം തീവ്ര പരിശീലനത്തിലാണെന്നും മികച്ച പ്രകടനം പുറത്തെടുത്ത് രാജ്യത്തിന് അഭിമാനമാകാന്‍ സാധിക്കുമെന്നും വനിതാ ടീം ക്യാപ്റ്റന്‍ സലീമ ടെറ്റെ പ്രതീക്ഷ പങ്കുവച്ചു.

അതേസമയം, 1975ലാണ് ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയത്. ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് അന്ന് ഇന്ത്യ ലോക ജേതാക്കളായത്. 2023ല്‍ ഭുവനേശ്വറില്‍ നടന്ന ലോകകപ്പില്‍ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. തുടര്‍ച്ചയായി ഒളിംപിക്‌സില്‍ വെങ്കലം നേടി, ഏഷ്യകപ്പിലും ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിലും ജേതാക്കളായ ഇന്ത്യന്‍ സംഘം, 50 വര്‍ഷത്തിനിപ്പുറം മറ്റൊരു ലോകകിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ബെല്‍ജിയത്തിലേക്ക് പറക്കുന്നത്.

hockey india
'ടൈമിങ്ങാണ് പ്രധാനം'; വിരമിക്കല്‍ പ്രഖ്യാപിച്ച് രഹാനെ, കളമൊഴിഞ്ഞത് ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് ബാറ്റര്‍
hockey india
ശുഭ്മന്‍ ഗില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്; ടി20യില്‍ വൈഭവ് സൂര്യവംശിക്ക് വന്‍കുതിപ്പ്
hockey india
ലോങ് ജംപില്‍ മുരളി ശ്രീശങ്കറിന് തുടര്‍ച്ചയായ രണ്ടാം വെള്ളി; സ്വര്‍ണം നഷ്ടമായത് നേരിയ വ്യത്യാസത്തില്‍, ചരിത്രം കുറിച്ച് മലയാളി താരം
Summary

India Hockey Team's Jersey Turns 'Saffron', Ex-Captain Blasts Federation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com