ടി20 ഒന്നാം റാങ്ക് തിരികെ പിടിച്ച് ഇന്ത്യ; വീണ്ടും തലപ്പത്ത്

നേരത്തെ 1,605 ​ദിവസം ഇന്ത്യ തലപ്പത്ത് തുടർന്നിരുന്നു
Indian team wicket celebration
Indiax
Updated on
1 min read

ദുബൈ: സിംബാബ്‍വെക്കെതിരായ പരമ്പര നേട്ടത്തിനു പിന്നാലെ ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു ഉറപ്പിച്ചതിനു പിന്നാലെയാണ് ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ വീണ്ടും ഉയർന്നത്.

16088 പോയിന്റുകളും 268 റേറ്റിങ് പോയിന്റുകളുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു കയറിയത്. ഇംഗ്ലണ്ടാണ് രണ്ടാമത്. അവര്‍ക്ക് 10186 പോയിന്റുകളും 268 റേറ്റിങ് പോയിന്റുകളും. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ആദ്യ പത്തിലുള്ളത്.

Indian team wicket celebration
വീണ്ടും വൈഭവ് ഷോ! രണ്ടാം ടി20 അര്‍ധ സെഞ്ച്വറി

ഇം​ഗ്ലണ്ടിനെതിരായ പരമ്പര 4-0ത്തിനു സമ്പൂർണമായി പരാജയപ്പെട്ടതിനു പിന്നാലെ 1,605 ​ദിവസം ഒന്നാം സ്ഥാനത്ത് തുടർന്നുള്ള ഇന്ത്യയുടെ ആധിപത്യം അവസാനിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യ സിംബാബ്‍വെ പര്യടനത്തിനു എത്തിയത്. തുടരെ രണ്ട് മത്സരങ്ങൾ ജയിച്ചതോടെയാണ് റാങ്കിങിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്.

ആദ്യ മത്സരത്തിൽ 7 വിക്കറ്റിനും രണ്ടാം മത്സരത്തിൽ 90 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ബാറ്റിങിലും ബൗളിങിലും ഇന്ത്യ മികവിലേക്ക് മടങ്ങിയെത്തി. ഇം​ഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങളിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു പിന്നാലെയാണ് ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുത്ത് വിജയ വഴിയിലെത്തിയത്.

Indian team wicket celebration
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; വെയ്റ്റ്ലിഫ്റ്റിങിൽ ഋഷികാന്ത സിങിന് വെള്ളി
Indian team wicket celebration
3, 5, 8... അഭിഷേകിന് പ്രശ്നമില്ല; പക്ഷേ സഞ്ജു 'ഫോമിൽ' കളിക്കണം!
Indian team wicket celebration
'അംപയറേ ശരിക്കും ഞാൻ നോട്ടൗട്ട് ആണോ? ഒന്ന് നോക്കാമോ!'
Summary

India climbed back to the No.1 spot in the ICC Men's T20I rankings after sealing the Zimbabwe series 2-0

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com