ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി, പാകിസ്ഥാനും താഴെ; അഞ്ചാം സ്ഥാനത്തേക്ക് വീണു

team india
Indian cricketx
Updated on
1 min read

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിയോടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യ, പാകിസ്ഥാനും താഴെയായി. ഇതോടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകള്‍ക്കും മങ്ങലേറ്റു.

ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 408 റണ്‍സിനാണ് ഇന്ത്യ തോറ്റത്, റണ്‍സിന്റെ അടിസഥാനത്തില്‍ ഇന്ത്യ വഴങ്ങിയ ഏറ്റവും വലിയ തോല്‍വിയാണിത്. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായ പരമ്പര സമനിലയിലാക്കിയ ടീം ഇപ്പോള്‍ പാകിസ്ഥാനേക്കാള്‍ താഴെയായി.

team india
'ചാംപ്യന്‍സ് ട്രോഫി ജയിച്ചപ്പോഴും ഞാനായിരുന്നില്ലേ കോച്ച്? തോല്‍വിയില്‍ ഉത്തരവാദിത്തം എല്ലാവര്‍ക്കും'

ഇന്ത്യയുടെ വിജയശതമാനം 48.15 ആയി കുറഞ്ഞു. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യ ഒമ്പത് ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. അതില്‍ നാലെണ്ണം വിജയിച്ചു, നാലെണ്ണം തോറ്റു, ഒരു മത്സരം സമനിലയില്‍ പിരിഞ്ഞു. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളുള്ള പരമ്പര കളിക്കും. തുടര്‍ന്ന് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു പരമ്പരയുമാണ് ഇന്ത്യ കളിക്കുക.

അതേസമയം 25 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയം ദക്ഷിണാഫ്രിക്കയുടെ റാങ്കിങ് മെച്ചപ്പെടുത്തി. നാല് ടെസ്റ്റുകളില്‍ നിന്ന് 36 പോയിന്റുമായി നിലവിലെ ചാംപ്യന്മാരായ ടീം രണ്ടാം സ്ഥാനത്താണ്, ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 66.67 വിജയശതമാനം ഉണ്ടായിരുന്ന ദക്ഷിണാഫ്രിക്ക ഇത് 75 ആയി ഉയര്‍ത്തി.ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡ് ഇതുവരെ ഒരു പരമ്പര പോലും കളിച്ചിട്ടില്ല, അതേസമയം ശ്രീലങ്കയും പാകിസ്ഥാനും ഓരോ പരമ്പര വീതം കളിച്ചിട്ടുണ്ട്.

Summary

India slip to 5th in World Test Cricket rankings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

India's stealth power in response to China;15,000 crore state-of-the-art fighter jet; Centre invites tenders from private firms
DK  Sidharamayyah
Team India
Sanju Samson
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com