അത് 'കൈയബദ്ധം'! മത്സര ശേഷം 'കൈ' കൊടുത്ത് ഇന്ത്യ- ബംഗ്ലാദേശ് താരങ്ങള്‍

മനഃപൂര്‍വമല്ലെന്നും വീഴ്ച പറ്റിയെന്നും സമ്മതിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
india u-19 vs bangladesh u-19 u19 world cup Handshake snub Bangladesh Cricket Board clarification
india u-19 vs bangladesh u-19 x
Updated on
1 min read

ബുലവായോ: കഴിഞ്ഞ ദിവസം അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ, ബംഗ്ലാദേശ് താരങ്ങള്‍ കൈ കൊടുക്കാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. എന്നാല്‍ മനഃപൂര്‍വം കൈ കൊടുക്കാതിരുന്നതല്ല അതൊരു കൈയബദ്ധമായിരുന്നുവെന്നു വ്യക്തമാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കളത്തിനകത്തേയും പുറത്തേയും വിവാദങ്ങള്‍ക്കിടെയാണ് ലോകകപ്പില്‍ കൗമാര സംഘങ്ങള്‍ നേര്‍ക്കുനേര്‍ വന്നത്. ടോസ് സമയത്ത് ഇന്ത്യ- ബംഗ്ലാദേശ് നായകന്‍മാര്‍ ഹസ്തദാനം ചെയ്യാഞ്ഞതും ദേശീയ ഗാനത്തിനു ശേഷം ഇരു ടീമിലേയും താരങ്ങള്‍ കൈ കൊടുക്കാത്തതുമാണ് വലിയ ചര്‍ച്ചയായത്. എന്നാല്‍ മത്സര ശേഷം ഇരു ടീമിലേയും താരങ്ങളും ഒഫീഷ്യല്‍സും പരസ്പരം ഹസ്തദാനം ചെയ്യുകയും ചെയ്തു.

ടോസിനു മുന്‍പ് ഗ്രൗണ്ടിലെത്തിയ ഇന്ത്യന്‍ നായകന്‍ ആയുഷ് മാത്രെയും ബംഗ്ലാദേശ് വൈസ് ക്യാപ്റ്റന്‍ സവാദ് അബ്രാറുമാണ് പരസ്പരം കൈ കോടുക്കാതിരുന്നത്. പിന്നാലെയാണ് ടീം അംഗങ്ങളും സമാന രീതിയില്‍ പ്രതികരിച്ചത്. എന്നാല്‍ ടോസ് സമയത്തുണ്ടായ വീഴ്ച മാത്രമായിരുന്നു അതെന്നാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ വിശദീകരണം.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും നിലനില്‍ക്കുന്നതിനാലാണ് ഇരു ടീമിലേയും താരങ്ങള്‍ പരസ്പരം കൈ കൊടുക്കാത്തത് എന്ന രീതിയിലാണ് സംഭവങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടത്.

india u-19 vs bangladesh u-19 u19 world cup Handshake snub Bangladesh Cricket Board clarification
വൈഷ്ണവി ശര്‍മയും കമാലിനിയും ആദ്യമായി ഏകദിന ടീമില്‍; മലയാളി താരങ്ങള്‍ക്ക് ഇടമില്ല

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ കളിക്കളത്തിലെ പാകിസ്ഥാനുമായുള്ള സൗഹൃദം ഇന്ത്യ ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇന്ത്യ, പാക് ടീം നായകരും ടീം അംഗങ്ങളും ഏഷ്യാ കപ്പ് പോരാട്ടത്തില്‍ നോ ഹാന്‍ഡ് ഷെയ്ക് പോളിസി സ്വീകരിച്ചിരുന്നു. പിന്നാലെ വനിതാ ഏകദിന ലേകകപ്പ്, അണ്ടര്‍ 19 ഏഷ്യാ കപ്പ് പോരാട്ടങ്ങളിലും സമാന രീതിയിലാണ് ഇന്ത്യ നിലപാടെടുത്തത്. സമാന രീതിയാണ് ബംഗ്ലാദേശിനെതിരേയും ഇന്ത്യ പുറത്തെടുത്തത് എന്നും വ്യാഖ്യാനിക്കപ്പെട്ടു.

ഐപിഎല്ലില്‍ നിന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമംഗമായ ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതോടെയാണ്, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായത്. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരവധി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു. സംഘപരിവാര്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമില്‍ നിന്നു ഒഴിവാക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെടുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് കടുത്ത നിലപാടിലേക്ക് എത്തിയത്. ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച ബംഗ്ലാദേശ് ഐപിഎല്‍ മത്സരങ്ങള്‍ രാജ്യത്ത് സംപ്രേഷണം ചെയ്യുന്നതിനു വിലക്കുമേര്‍പ്പെടുത്തി.

india u-19 vs bangladesh u-19 u19 world cup Handshake snub Bangladesh Cricket Board clarification
എംബാപ്പെയ്ക്ക് 50ാം ​ഗോൾ! റയല്‍ മാഡ്രിഡ് മുന്നോട്ട്
Summary

u19 world cup india u-19 vs bangladesh u-19 Handshake snub Bangladesh Cricket Board have offered clarification

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com