പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

സഞ്ജു സാംസണ് ആദ്യ മത്സരത്തില്‍ തിളങ്ങാനാവാതെ വന്നത് നിരാശയായി
ind v afg
India vs Afghanistan 2nd T20I: Preview, Squad Updates
Updated on
1 min read

ന്യൂഡല്‍ഹി: ആദ്യ മത്സരത്തില്‍ കാര്യമായ വെല്ലുവിളികളില്ലാതെ അഫ്ഗാനിസ്ഥാനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രേയസ് അയ്യരും സംഘവും ഇന്ന് രണ്ടാം ടി20 മത്സരത്തിന് ഇറങ്ങുന്നത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ മുന്നിലാണ്; ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

ഓപ്പണര്‍ അഭിഷേക് ശര്‍മ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് വലിയ ആശ്വാസമാണ്. ആദ്യ കളിയില്‍ താരം തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ കളം നിറഞ്ഞിരുന്നു. എന്നാല്‍ മലയാളി താരം സഞ്ജു സാംസണ് ആദ്യ മത്സരത്തില്‍ തിളങ്ങാനാവാതെ വന്നത് നിരാശയായി. എങ്കിലും സഞ്ജുവിന് ടീം മാനേജ്മെന്റ് ഒരു അവസരം കൂടി നല്‍കിയേക്കുമെന്നാണ് സൂചന. യുവതാരം വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്തിയാണ് സഞ്ജുവിന് അവസരം ലഭിക്കുന്നത് എന്ന ചിന്ത താരത്തിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചേക്കാം.

അതേസമയം, അഞ്ചാം ബൗളറെ കണ്ടെത്തുന്നത് ടീം മാനേജ്മെന്റിന് വലിയ തലവേദനയായി തുടരുകയാണ്. കഴിഞ്ഞ മത്സരത്തില്‍ നിധീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അഭിഷേക് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് അഞ്ചാം ബൗളറുടെ കോട്ട പൂര്‍ത്തിയാക്കിയത്. എന്നാല്‍ നാല് ഓവറില്‍ ഈ മൂന്ന് പേരും ചേര്‍ന്ന് 59 റണ്‍സാണ് വിട്ടുനല്‍കിയത്. മറ്റു നാല് ബൗളര്‍മാരും മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോഴാണ് ഈ തിരിച്ചടിയുണ്ടായത്. നിധീഷ്‌കുമാറിന് പകരം വാഷിങ്ടന്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

പരിക്കേറ്റ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി പരമ്പരയില്‍ നിന്ന് പൂര്‍ണമായി പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും താരം കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വരുണിന് പകരക്കാരനായി രവി ബിഷ്ണോയി പ്ലെയിങ് ഇലവനില്‍ ഇടംനേടിയേക്കും.

മറുവശത്ത്, അഫ്ഗാനിസ്ഥാന്‍ പ്രധാനമായും ബാറ്റിങ് തകര്‍ച്ചയാണ് നേരിടുന്നത്. ആദ്യ മത്സരത്തില്‍ അവരുടെ മുന്‍നിര ബാറ്റര്‍മാര്‍ മുഴുവന്‍ പരാജയപ്പെട്ടിരുന്നു. അസ്മത്തുള്ള ഒമര്‍സായിയുടെ ഒറ്റയാള്‍ പോരാട്ടമാണ് അഫ്ഗാന്‍ ബാറ്റിങ് നിരയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ind v afg
32 പന്തില്‍ 82 റണ്‍സ്, വെടിക്കെട്ട് 'അഭിഷേകം'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
ind v afg
സഞ്ജു- അഭിഷേക്... സഞ്ജു- വൈഭവ്... അഭിഷേക്- വൈഭവ്...?
ind v afg
സഞ്ജുവോ, വൈഭവോ? ആരായിരിക്കും ഓപ്പണർ!
Summary

India vs Afghanistan 2nd T20I Preview: Series Win in Sight as Bowling Woes Persist for Team India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com