32 പന്തില്‍ 82 റണ്‍സ്, വെടിക്കെട്ട് 'അഭിഷേകം'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

India secures a resounding victory in the first T20 against Afghanistan.
അഭിഷേക് ശര്‍മ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം മറികടന്നു. 32 പന്തില്‍ 82 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. 33 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ഇഷാന്‍ കിഷനും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങില്‍ ഇന്നിങ്‌സിന്റെ മൂന്നാമത്തെ ഓവറില്‍ തന്നെ 9 പന്തില്‍ 10 റണ്‍സ് നേടിയ സഞ്ജുവിനെ പുറത്താക്കി അസ്മത്തുല്ല അഫ്ഗാന് പ്രതീക്ഷ നല്‍കിയെങ്കിലും അഭിഷേകിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കൂടി. 7 സിക്‌സു, 7 ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 11മാത്തെ ഓവറില്‍ സ്‌കോര്‍ 139ല്‍ നില്‍ക്കെയാണ് അഭിഷേക് പുറത്താകുന്നത്. മുഹമ്മദ് നബിയുടെ പന്തിലാണ് താരം പുറത്താകുന്നത്. പിന്നീട് ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും(8)ചേര്‍ന്നാണ് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്.

India secures a resounding victory in the first T20 against Afghanistan.
ഏഷ്യകപ്പ്: തകര്‍പ്പന്‍ ഇന്നിങ്‌സുമായി ഷെഫാലി, ശ്രീലങ്കയ്‌ക്കെതിരെ 183 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യ

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 156 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 44 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറിയോടെ 64 റണ്‍സ് നേടിയ അസ്മത്തുള്ള ഒമര്‍സായാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഇന്നിങ്സിന്റെ ആദ്യ ഓവില്‍ തന്നെ റഹ്മത്തുള്ള ഗുര്‍ബാസ്(0)നെ പുറത്താക്കി ജസ്പ്രിത് ബുംറയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 5-1 എന്ന നിലയില്‍ നിന്ന് അര്‍ഷ്ദീപ് സിങ്ങിന്റെ നാലാമത്തെ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീണതോടെ 39 ന് 3 എന്ന നിലയിലായി അഫ്ഗാന്‍. ഇബ്രഹിം സദ്രാന്‍(11), സെദിഖുല്ല അടല്‍(13) എന്നിവരാണ് പുറത്തായത്.

പിന്നീട് 41 ന് 4, 43-5 ന്, എന്ന നിലയിലേക്ക് വീണ അഫ്ഗാനെ അസ്മത്തുല്ലയും(64) മുഹമ്മദ് നബിയും(33), എന്നിവര്‍ ചേര്‍ന്നാണ് കരകയറ്റിയത്. 17 മത്ത ഓവറില്‍ മുഹമ്മദ് നബിയെ പുറത്താക്കി അര്‍ഷ്ദീപ് കൂട്ടുകെട്ട് പൊളിച്ചു. പിന്നീടെത്തിയ റാഷിദ് ഖാനെ(1)യും മടക്കിയതോടെ അഫ്ഗാന്‍ വീണ്ടും തകര്‍ച്ചയിലേക്ക് വീണു. 126 -6,131-7, 131-8 എന്നിവങ്ങനെ വിക്കറ്റുകള്‍ വീണു.

Summary

India secures a resounding victory in the first T20 against Afghanistan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com