ഇന്ത്യ 337 ന് ഓള്‍ഔട്ട്;  ഫോളോ ഓണ്‍ ഇല്ല, ഇംഗ്ലണ്ടിന് ആദ്യപന്തില്‍ ആദ്യവിക്കറ്റ് നഷ്ടം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 337 റണ്‍സിന് ഓള്‍ഔട്ട്
രണ്ടാം ഇന്നിങ്‌സില്‍ ആദ്യവിക്കറ്റെടുത്ത അശ്വിന്റെ ആഹ്ലാദപ്രകടനം
രണ്ടാം ഇന്നിങ്‌സില്‍ ആദ്യവിക്കറ്റെടുത്ത അശ്വിന്റെ ആഹ്ലാദപ്രകടനം
Updated on: 
1 min read

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 337 റണ്‍സിന് ഓള്‍ഔട്ട്.  85 റണ്‍സുമായി വാഷിങ് ടണ്‍ സുന്ദര്‍ പുറത്താകാതെ നിന്നു. എതിരാളികള്‍ അനായാസം രണ്ടുദിവസത്തിലേറെ ബാറ്റുചെയ്ത പിച്ചില്‍ ഇന്ത്യയുടെ പരിചയസമ്പന്നര്‍ക്ക് അടിതെറ്റുകയായിരുന്നു. ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന് ആദ്യവിക്കറ്റ് നഷ്ടമായി. അശ്വിന്റെ ആദ്യപന്തില്‍ റോയ് ബേണ്‍സ് ആണ് പുറത്തായത്.

ഇംഗ്ലണ്ടിനായി ബെസ്സ് നാല് വിക്കറ്റുകള്‍ നേടി. ൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ആറിന് 257 റണ്‍സെന്ന നിലയിലായിരുന്നു. അശ്വിന്റെയും നദീമിന്റെയും ഇഷാന്ത് ശര്‍മ്മയുടെയും ബ്രുമ്രയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. 241ണ്‍സ് പുറകിലാണിപ്പോള്‍ ടീം. ഒന്നാം ഇന്നിങ്‌സില്‍ 379 റണ്‍സിലെത്തിയില്ലെങ്കില്‍ ഇംഗ്ലണ്ടിന് ഇന്ത്യയെ വീണ്ടും ബാറ്റുചെയ്യിക്കാം.

നേരത്തെ 73 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര  റിഷഭ് പന്ത് സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 119 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.143 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികളടക്കം 73 റണ്‍സെടുത്ത പൂജാരയെ പുറത്താക്കി ഡൊമിനിക് ബെസ്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

സെഞ്ചുറിക്ക് ഒന്‍പത് റണ്‍സ് കൂടിവേണ്ടിയിരുന്ന റിഷഭ് പന്തിനെ ബെസ്സ് മടക്കി. 88 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഒമ്പത് ഫോറുമടക്കം 91 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം. നേരത്തെ സ്‌കോര്‍ ബോര്‍ഡില്‍ 44 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (6), ശുഭ്മാന്‍ ഗില്ലും (29) പുറത്തായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com