ഡ്യൂക്സ് പന്തിന് നിലവാരമില്ലെന്ന് ​ക്യാപ്റ്റൻ ​ഗിൽ; ഒടുവിൽ, പരിശോധിക്കാമെന്ന് സമ്മതിച്ച് നിർമാണ കമ്പനി

ഇന്ത്യ- ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഉപയോ​ഗിക്കുന്ന പന്തിനെ കുറിച്ച് വലിയ വിമർശനങ്ങളാണ് ഉയർന്നത്
Shubman Gill and Mohammed Siraj complain to the umpire about Dukes ball
ഡ്യൂക്സ് പന്തിനെക്കുറിച്ച് അംപയറോട് പരാതി പറയുന്ന ശുഭ്മാൻ ​ഗില്ലും മുഹമ്മദ് സിറാജും (India vs England)x
Updated on
1 min read

ലണ്ടൻ: ഇം​ഗ്ലീഷ് മണ്ണിൽ ടെസ്റ്റ് മത്സരങ്ങൾക്കായി ഡ്യൂക്സ് പന്തുകളാണ് ഉപയോ​ഗിക്കാറുള്ളത്. ഇന്ത്യ- ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ പല തവണ പന്തിന്റെ നിലവാരമില്ലായ്മ ചൂണ്ടിക്കാട്ടി അംപയർമാരെ സമീപിക്കുകയും ചെയ്തിരുന്നു. ഒടുവിൽ പന്തിന്റെ ​ഗുണനിലവാരം പരിശോധിക്കുമെന്നു വ്യക്തമാക്കി നിർമാതാക്കൾ രം​ഗത്തെത്തി.

പന്ത് വേ​ഗത്തിൽ സോഫ്റ്റ് ആകുന്നുവെന്നും ആകൃതി മാറുന്നുവെന്നുമുള്ള പരാതികൾ ഒന്നാം ടെസ്റ്റ് മുതൽ ഉയർന്നിരുന്നു. ​ഗിൽ നിരന്തരം പരാതി പറഞ്ഞതിനു പിന്നാലെ ഇം​ഗ്ലണ്ട് ഇതിഹാസ പേസർ സ്റ്റുവർട്ട് ബ്രോഡ് അടക്കമുള്ള മുൻ താരങ്ങളും പന്തിന്റെ നിലവാരം ചോദ്യം ചെയ്ത് രം​ഗത്തെത്തി. പിന്നാലെയാണ് നിർമാതാക്കളുടെ പ്രതികരണം.

Shubman Gill and Mohammed Siraj complain to the umpire about Dukes ball
പ്രായം 17, ടി20യില്‍ ഹാട്രിക്ക് വിക്കറ്റുമായി ഫര്‍ഹാന്‍ അഹമദ്; റെക്കോര്‍ഡില്‍ രണ്ടാമന്‍ (വിഡിയോ)

മത്സരത്തിനുപയോ​ഗിച്ച പന്തുകളെല്ലാം ശേഖരിച്ച് പരമ്പരയ്ക്കു ശേഷം വിശദമായി പരിശോധിക്കുമെന്നു ഡ്യൂക്സ് ക്രിക്കറ്റ് ബോൾ നിർമാണക്കമ്പനി ഉടമ ദലീപ് ജജോദിയ വ്യക്തമാക്കി. 30 ഓവറുകൾ കഴിഞ്ഞാൽ പന്തിന്റെ സ്വഭാവം വലിയ തോതിൽ മാറുന്നുവെന്നാണ് ഉയർന്ന വിമർശനം. ടീമുകൾ ആവശ്യപ്പെടുമ്പോൾ അംപയർമാർ പന്ത് പരിശോധിക്കുന്നതിനാൽ മത്സരത്തിനിടെ വലിയ തോതിൽ സമയം നഷ്ടമാകുന്നതായും വിമർശനമുയർന്നിരുന്നു.

ലോർഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 10 ഓവർ മാത്രമെറിഞ്ഞ ന്യൂബോളിന്റെ ആകൃതി മാറിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. പന്തിനു രൂപമാറ്റം സംഭവിച്ചതായി പരിശോധനയിലും തെളിഞ്ഞു. അംപയർ മറ്റൊരു പന്ത് നൽകി മത്സരം പുനരാരംഭിച്ചെങ്കിലും ആ പന്തിന്റെ നിലവാരത്തിലും ഇന്ത്യൻ ടീം അം​ഗങ്ങൾ സംശയമുന്നയിച്ചിരുന്നു. താരങ്ങളും അംപയർമാരും തമ്മിൽ ഇതിന്റെ പേരിൽ ​ഗ്രൗണ്ടിൽ തർക്കവുമുണ്ടായി.

Shubman Gill and Mohammed Siraj complain to the umpire about Dukes ball
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വീണ്ടും പ്രതിസന്ധി? ധാക്കയിലാണ് യോഗമെങ്കില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ
Summary

India vs England, Dukes ball controversy: The Dukes ball manufacturer has announced a detailed review of the balls used in the first three Tests of the England-India series, following repeated complaints. Players and experts criticized the balls for losing shape and hardness too quickly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com