തുടക്കം മുതല്‍ ബാസ് ബോള്‍ വെട്ട്! അതിവേഗം 100 കടന്ന് ഇംഗ്ലണ്ട്

സാക് ക്രൗളിയ്ക്ക് അര്‍ധ സെഞ്ച്വറി
England's batter Zak Crawley gets hit by the ball
സാക് ക്രൗളിയുടെ ബാറ്റിങ് (India vs England)pti
Updated on
2 min read

ഓവല്‍: അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ അതിവേഗ തുടക്കവുമായി ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 224 റണ്‍സില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ട് ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 16 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന നിലയില്‍. ബാസ് ബോള്‍ മൂഡില്‍ അതിവേഗമാണ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ സ്‌കോര്‍ ചെയ്തത്.

ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. താരം 38 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 43 റണ്‍സെടുത്തു. നിലവില്‍ അര്‍ധ സെഞ്ച്വറിയുമായി സാക് ക്രൗളിയും (52), 12 റണ്‍സുമായി ക്യാപ്റ്റന്‍ ഒലി പോപ്പ് എന്നിവരാണ് ക്രീസില്‍. ഡക്കറ്റിനെ ആകാശ് ദീപാണ് മടക്കിയത്.

രണ്ടാം ദിനത്തില്‍ ഗസ് അറ്റ്കിന്‍സന്റെ പേസിനു മുന്നില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായില്ല. അര്‍ധ സെഞ്ച്വറിയുമായി ഒന്നാം ദിനം ഇന്നിങ്സ് കാത്ത മലയാളി താരം കരുണ്‍ നായരും പിന്നാലെ വാഷിങ്ടന്‍ സുന്ദറുമാണ് രണ്ടാം ദിനം ആദ്യം പുറത്തായത്. പിന്നാലെ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ പൂജ്യത്തില്‍ പുറത്താക്കി അറ്റ്കിന്‍സന്‍ ഇന്ത്യന്‍ ഇന്നിങ്സിനു തിരശ്ശീലയിട്ടു. റണ്ണൊന്നുമെടുക്കാതെ അകാശ് ദീപ് പുറത്താകാതെ നിന്നു.

England's batter Zak Crawley gets hit by the ball
പൂജാരയും രഹാനെയും പുറത്ത്; ദുലീപ് ട്രോഫിക്കുള്ള പശ്ചിമ മേഖല ടീമിനെ ശാര്‍ദുല്‍ ഠാക്കൂര്‍ നയിക്കും

തലേദിവസത്തെ സ്‌കോറിനോട് 5 റണ്‍സ് ചേര്‍ത്ത് കരുണ്‍ മടങ്ങി. താരം 109 പന്തില്‍ 57 റണ്‍സെടുത്തു. എട്ട് ഫോറുകള്‍ സഹിതമാണ് താരത്തിന്റെ ഈ പരമ്പരയിലെ ആദ്യ അര്‍ധ ശതകം. ടോംഗിന്റെ പന്തില്‍ കരുണ്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി.

പിന്നാലെ വാഷിങ്ടന്‍ സുന്ദറിനെ അറ്റ്കിന്‍സന്റെ പന്തില്‍ ഓവര്‍ടന്‍ ക്യാച്ചെടുത്തു. താരം 26 റണ്‍സെടുത്തു. മുഹമ്മദ് സിറാജിനും അധികം ആയുസുണ്ടായില്ല. താരത്തേയും അറ്റ്കിന്‍സന്‍ പുറത്താക്കി. റണ്ണൊന്നുമെടുക്കാതെയാണ് സിറാജിന്റെ മടക്കം.

ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്‍സന്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. ജോഷ് ടോംഗും 3 വിക്കറ്റെടുത്തു. ക്രിസ് വോക്സ് ഒരു വിക്കറ്റും സ്വന്തമാക്കി.

England's batter Zak Crawley gets hit by the ball
ഇംഗ്ലണ്ടിന് കനത്ത അടി; പരിക്കേറ്റ് ക്രിസ് വോക്‌സും പുറത്ത്

നേരത്തെ ടോസ് നേടി ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യ ദിനത്തില്‍ 38 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരേയും ഇംഗ്ലണ്ട് കൂടാരം കയറ്റിയിരുന്നു.

2 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് ആദ്യം മടങ്ങിയത്. താരത്തെ ഗസ് അറ്റ്കിന്‍സന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. പിന്നാലെ സായ് സുദര്‍ശനുമായി ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ രാഹുലും മടങ്ങി. രാഹുലിനെ ക്രിസ് വോക്‌സ് ക്ലീന്‍ ബൗള്‍ഡാക്കി. രാഹുല്‍ 14 റണ്‍സെടുത്താണ് പുറത്തായത്.

മികവോടെ ബാറ്റ് വീശി തുടങ്ങിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നിര്‍ഭാഗ്യവനായി റണ്ണൗട്ടായി മടങ്ങി. താരം 21 റണ്‍സെടുത്തു. കരുതലോടെ ഒരറ്റത്തു ബാറ്റ് വീശിയ സായ് സുദര്‍ശനാണ് നാലാം വിക്കറ്റായി പുറത്തായത്. താരം 38 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 9 റണ്‍സും ധ്രുവ് ജുറേല്‍ 19 റണ്‍സെടുത്തും മടങ്ങി.

Summary

India vs England: Ben Duckett and Zak Crawley are off to a rapid start at The Oval. They have made the best use of the conditions and have dominated the Indian bowlers with some aggressive intent.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com