ബുംറയില്ല, ടീമില്‍ മൂന്ന് മാറ്റങ്ങള്‍; പരമ്പര പിടിക്കാന്‍ ഇന്ത്യ, ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും

കെഎല്‍ രാഹുല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ അന്തിമ ഇലവനിലെത്തി
ind eng odi
India vs England 3rd ODI: England Opt To BatX/@BCCI
Updated on
1 min read

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനടത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലിഷ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ബാറ്റിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ഇംഗ്ലണ്ടും ജയിച്ചിരുന്നു. ഇതോടെ ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

രണ്ടാം ഏകദിനത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുംറയില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പകരം പ്രിന്‍സ് യാദവിനെ ഉള്‍പ്പെടുത്തി. വാഷിങ്ടന്‍ സുന്ദര്‍, ശിവം ദുബെ എന്നിവര്‍ പുറത്തായപ്പോള്‍, കെഎല്‍ രാഹുല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ അന്തിമ ഇലവനിലെത്തി. ഇംഗ്ലണ്ട് പ്ലേയിങ് ഇവനില്‍ ഒരു മാറ്റമാണുള്ളത്. ആതിഥേയ നിരയിലേക്ക് സാക്കിബ് മഹ്മൂദിന് പകരം ജോഷ് ടങ് തിരിച്ചെത്തി.

പ്ലേയിങ് ഇലവന്‍

  • ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, അക്‌സര്‍ പട്ടേല്‍, ഗുര്‍നൂര്‍ ബ്രാര്‍, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ

  • ഇംഗ്ലണ്ട്: ബെന്‍ ഡക്കറ്റ്, ജേക്കബ് ബെതേല്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലര്‍, സാം കറന്‍, വില്‍ ജാക്‌സ്, ഗസ് അറ്റ്കിന്‍സന്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടങ്.

രണ്ടാം മത്സരത്തിനു പിന്നാലെ 39കാരൻ രോഹിത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിച്ചിരുന്നു. മൂന്നാം ഏകദിനത്തോടെ രോഹിത് വിരമിക്കൽ പ്രഖ്യാപിക്കുമെന്നുവരെ റിപ്പോർട്ടുകൾ വന്നു. ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും രോഹിത്തിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ഇന്ത്യൻ ക്യാംപിലുണ്ട്. മത്സരം സോണി ടെൻ ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.

ind eng odi
'രോഹിതും വിരാടും ഇന്ത്യക്ക് മെസിയെപ്പോലെ; ഏകദിന ലോകകപ്പില്‍ ഇരുവരും കളിക്കണം'
ind eng odi
'കിരീടത്തേക്കാള്‍ വലുത് നാം പിന്നിട്ട വഴികളാണ്'; ഫൈനലിന് മുമ്പ് വിരമിക്കല്‍ സൂചന നല്‍കി മെസി
ind eng odi
ഗോള്‍ഡന്‍ ബൂട്ട്: എംബാപ്പെയെ മറികടക്കാന്‍ ഫൈനലില്‍ മെസി എത്ര ഗോള്‍ നേടണം? കണക്കുകള്‍ ഇങ്ങനെ
Summary

India vs England LIVE Score, 3rd ODI: Veteran Star Out Of India's Playing XI, England Opt To Bat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com