കിവികള്‍ക്ക് 5 വിക്കറ്റുകള്‍ നഷ്ടം; മികച്ച സ്‌കോറിനായി പൊരുതുന്നു

ആര്‍ അശ്വിന്‍ 3 വിക്കറ്റും വാഷിങ്ടന്‍ സുന്ദര്‍ 2 വിക്കറ്റും വീഴ്ത്തി
Washington Sundar removes Rachin Ravindra
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യന്‍ ടീംപിടിഐ
Updated on
1 min read

പുനെ: രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്റെ 5 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ. ചായയ്ക്ക് പിരിയുമ്പോള്‍ ന്യൂസിലന്‍ഡ് 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയില്‍. മികച്ച സ്‌കോറിനായി കിവികള്‍ പൊരുതുന്നു.

ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡിനായി ഡെവോണ്‍ കോണ്‍വെ (76), രചിന്‍ രവീന്ദ്ര (65) എന്നിവര്‍ പൊരുതി. ക്യാപ്റ്റന്‍ ടാം ലാതം (15), വില്‍ യങ് (18), ടോം ബ്ലന്‍ഡല്‍ (3) എന്നിവരാണ് പുറത്തായത്. 16 റണ്‍സുമായി ഡാരില്‍ മിച്ചല്‍ ക്രീസില്‍ പൊരുതുന്നു.

ഇന്ത്യക്കായി ആര്‍ അശ്വിന്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. വാഷിങ്ടന്‍ സുന്ദര്‍ 2 വിക്കറ്റുകളും സ്വന്തമാക്കി.

മൂന്ന് മാറ്റവുമായാണ് ഇന്ത്യ ഇന്ന് കളത്തില്‍ ഇറങ്ങിയത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും വാഷിങ്ടണ്‍ സുന്ദറും ആകാശ് ദീപും ടീമില്‍ ഇടംനേടി. കഴിഞ്ഞ മത്സരത്തില്‍ ടീമില്‍ ഉണ്ടായിരുന്ന കെ എല്‍ രാഹുലും മുഹമ്മദ് സിറാജും കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് പകരമാണ് ഇവരെ ടീമില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും കെഎല്‍ രാഹുല്‍ പരാജയമായിരുന്നു.

ബംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റിലേറ്റ തോല്‍വിക്ക് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചാണ് പുനെയില്‍ തയ്യാറാക്കിയിരിക്കുന്നത്. ആദ്യത്തെ രണ്ടു ദിവസം ബാറ്റിങ്ങിനും അടുത്ത മൂന്നു ദിവസം സ്പിന്നര്‍മാര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com