'ഇന്ത്യ കളിക്കരുതേ എന്നു പ്രാർഥിക്കാം, തോറ്റ് തുന്നംപാടി നാണം കെടേണ്ടല്ലോ!'

സ്വന്തം നാട്ടിലെ പിച്ചും കൊണ്ട് മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ പറ്റുമോ? പാക് ടീമിനെതിരെ മുൻ താരങ്ങൾ
India vs Pakistan match
India vs PakistanX
Updated on
1 min read

ഇസ്ലാമബാദ്: വെസ്റ്റ് ഇൻ‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആവസാന പോരാട്ടത്തിൽ കനത്ത തോൽവി വഴങ്ങി നാണംകെട്ട പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ കടുത്ത വാക്കുകളിലാണ് മുൻ താരങ്ങൾ വിമർശിക്കുന്നത്. ഇക്കണക്കിനാണ് പോക്കെങ്കിൽ ഏഷ്യാ കപ്പിൽ ഇന്ത്യ കളിക്കരുതേ എന്നാണ് തന്റെ പ്രാർഥനയെന്നും തോറ്റ് തുന്നംപാടി നാണംകെടുന്നതിനേക്കാൾ ഭേദം അതാണെന്നും മുൻ താരം ബാസിത് അലി. കളിക്കുന്ന സ്ഥലത്തേക്ക് മുഴുവൻ ആനുകൂല്യം കിട്ടാൻ ഹോം ​ഗ്രൗണ്ടും കൊണ്ടു പോകാൻ സാധിക്കുമോ എന്നു ഇതിഹാസ പേസർ ഷൊയ്ബ് അക്തറും പരിഹസിച്ചു.

'ലെജൻഡ്സ് ലീ​ഗിൽ സംഭവിച്ചതു പോലെ ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. അല്ലെങ്കിൽ നാം ഊഹിക്കുന്നതിനു അപ്പുറമുള്ള തോൽവിയായിരിക്കും ടീം ഇന്ത്യ നമുക്ക് സമ്മാനിക്കുക.

ഒരു യുട്യൂബ് ചാനലിലാണ് ബാസിത് ടീമിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഈ ടീം അഫ്​ഗാനിസ്ഥാനോടു പോലും ജയിക്കുമെന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ലെന്നു അവതാരകൻ ചൂണ്ടിക്കാട്ടി.

India vs Pakistan match
ലിവർപൂളും മാഞ്ചസ്റ്റർ ടീമുകളും ​ഗണ്ണേഴ്സും... കരുത്തു കൂട്ടി ചെൽസിയും; പ്രീമിയർ ലീ​ഗിൽ പൊടിപാറും!

'പാകിസ്ഥാൻ അഫ്​ഗാനിസ്ഥാനോടു തോറ്റാൽ ആളുകൾ വലിയ കാര്യമാക്കില്ല. എന്നാൽ ഇന്ത്യയോടാണ് പരാജയമെങ്കിൽ ആളുകൾക്കു വട്ടായി പോകും'- ബാസിത് തുറന്നടിച്ചു.

പാകിസ്ഥാൻ ടീമിന്റെ ബാറ്റിങ് സംസ്കാരം തന്നെ ഉടച്ചു വാർക്കേണ്ട സമയം എപ്പഴോ കഴിഞ്ഞെന്നു ഷൊയ്ബ് അക്തറും വിമർശിച്ചു. വലിയ രീതിയിൽ തന്നെ ടീമിൽ മാറ്റങ്ങൾ വേണം. ഹോം പിച്ചിൽ ഫോം പ്രകടിപ്പിക്കുന്നുണ്ടെന്നു കരുതി എല്ലാ സ്ഥലത്തേക്കും ഈ പിച്ചും കൊണ്ടു സഞ്ചരിക്കാൻ സാധിക്കില്ലല്ലോയെന്നും അക്തറുടെ പരിഹാസം.

India vs Pakistan match
മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ലിയാണ്ടര്‍ പേസിന്റെ പിതാവുമായ വീസ് പേസ് അന്തരിച്ചു
Summary

India vs Pakistan: Following a shocking ODI series defeat against West Indies, former Pakistan cricketer Basit Ali has voiced concerns about the team's prospects in the upcoming Asia Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com