മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ലിയാണ്ടര്‍ പേസിന്റെ പിതാവുമായ വീസ് പേസ് അന്തരിച്ചു

ഏറെ നാളായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. കൊല്‍ക്കത്തയിലെ വൂഡ്‌ലാന്‍ഡസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
Vece Paes, Hockey Great And Father Of Tennis Icon Leander Paes, Dies At 80
വീസ് പേസിനൊപ്പം ലിയാണ്ടര്‍ പേസ് എക്‌സ്
Updated on
1 min read

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഹോക്കി താരവും, 1972-ലെ മ്യൂണിക്ക് ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീം അംഗവും, ടെന്നീസ് താരം ലിയാണ്ടര്‍ പേസിന്റെ പിതാവുമായ വീസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഏറെ നാളായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. കൊല്‍ക്കത്തയിലെ വൂഡ്‌ലാന്‍ഡസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

Vece Paes, Hockey Great And Father Of Tennis Icon Leander Paes, Dies At 80
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ ചന്ദോക്ക്

ഇന്ത്യന്‍ കായികരംഗത്ത് പല മേഖലകളിലും പ്രവര്‍ത്തിച്ച വ്യക്തിയാണ് വീസ് പേസ്. ഇന്ത്യന്‍ ഹോക്കി ടീമില്‍ മിഡ്ഫീല്‍ഡറായിരുന്ന അദ്ദേഹം, ഫുട്‌ബോള്‍, ക്രിക്കറ്റ്, റഗ്ബി തുടങ്ങിയ കളികളിലും മികവ് തെളിയിച്ചു. 1996 മുതല്‍ 2002 വരെ ഇന്ത്യന്‍ റഗ്ബി ഫുട്‌ബോള്‍ യൂണിയന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.'സൂപ്പര്‍ ഗോള്‍ക്കീപ്പര്‍'; ബൂട്ടിയയ്ക്കും ക്യൂബന്‍ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം എം എ ബേബിയുടെ ഫുട്‌ബോള്‍ കളി

Vece Paes, Hockey Great And Father Of Tennis Icon Leander Paes, Dies At 80
'സൂപ്പര്‍ ഗോള്‍ക്കീപ്പര്‍'; ബൂട്ടിയയ്ക്കും ക്യൂബന്‍ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം എം എ ബേബിയുടെ ഫുട്‌ബോള്‍ കളി

കായിക ഡോക്ടറായിരുന്ന അദ്ദേഹം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍, ബിസിസിഐ, ഇന്ത്യന്‍ ഡേവിസ് കപ്പ് ടീം എന്നിവയുള്‍പ്പെടെ നിരവധി കായിക സംഘടനകളുടെ മെഡിക്കല്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Summary

Dr. Vece Paes, a member of the 1972 Munich Olympic Games bronze-winning Indian hockey team and father of legendary tennis player Leander Paes, died

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com