

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ഫിഡല്‍ കാസ്‌ട്രോ സെന്റിനറി ഫുട്‌ബോള്‍ കപ്പില്‍ ബൂട്ടണിഞ്ഞ് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സോളിഡാരിറ്റി കമ്മിറ്റി ഇലവനും അംബാസഡേഴ്‌സ് ഇലവനും തമ്മിലുള്ള പ്രദര്‍ശന മത്സരത്തിലായിരുന്നു എം എ ബേബി ഉള്‍പ്പെടെയുള്ള പ്രമുഖകര്‍ കളത്തിലിറങ്ങിയത്. ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ ജുവാന്‍ കാര്‍ലോസ് മാര്‍സന്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ അരുണ്‍ കുമാര്‍, വിജൂ കൃഷ്ണന്‍, ഫുട്‌ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ എന്നിവരായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പുറമെ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്ത മറ്റ് പ്രമുഖര്‍.
ബൂട്ടിയ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം കളിക്കാനായതിന്റെ ആഹ്‌ളാദം എം എ ബേബി എക്‌സ് പോസ്റ്റില്‍ പങ്കുവച്ചു. ഫിഡല്‍ കാസ്‌ട്രോയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ഫിഡല്‍ കാസ്‌ട്രോ സെന്റിനറി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി. മത്സരം സോളിഡാരിറ്റി കമ്മിറ്റി ഇലവന്‍ - അംബാസഡേഴ്‌സ് ഇലവന്‍ എന്നിവ തമ്മിലുള്ള മത്സരം മികച്ച അനുഭവമായി എന്നും ബൈച്ചുങ് ബൂട്ടിയ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് എം എ ബേബി എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ക്യൂബയുമായുള്ള ദേശീയ ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച ടൂര്‍ണമെന്റ് ഓഗസ്റ്റ് 2 നാണ് തുടങ്ങിയത്. 10 ദിവസത്തോളം നീണ്ട ടൂര്‍ണ്ണമെന്റില്‍ ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് മത്സരിച്ചത്.
cpm leader ma baby in Celebrated Fidel Castro's centenary at the Football Cup in Delhi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates