ഇന്ത്യയിലേക്കില്ല, ഏഷ്യാ കപ്പ് ഹോക്കിയില്‍ പാകിസ്ഥാന്റ 'യു ടേണ്‍!'

ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ബംഗ്ലാദേശിനെ ക്ഷണിച്ച് ഹോക്കി ഇന്ത്യ
India-Pakistan hvckey match
India vs Pakistanx
Updated on
1 min read

ഇസ്ലാമബാദ്: ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്കായി പാകിസ്ഥാന്‍ ഹോക്കി ടീം ഇന്ത്യയിലേക്ക് വരില്ല. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്‍മാറ്റമെന്ന് ഹോക്കി ഇന്ത്യ സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ ടീമിനു വിസ നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കമായിരുന്നുവെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാന്‍ പിന്‍മാറിയതോടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യ ബംഗ്ലാദേശിനെ ക്ഷണിച്ചിട്ടുണ്ട്.

ഈ മാസം 29 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ ബിഹാറിലാണ് പോരാട്ടം. രാജ് ഗിറാണ് ഏഷ്യ കപ്പ് ഹോക്കിക്കു ഇത്തവണ വേദിയാകുന്നത്.

'ഇന്ത്യയിലേക്ക് വരുന്നില്ലെന്നു വ്യക്തമാക്കി പാകിസ്ഥാന്‍ ഹോക്കി ഫെഡറേഷന്‍ ഏഷ്യന്‍ ഹോക്കി ഫെഡറേഷനു കത്തയച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഏഷ്യാ കപ്പ് ഹോക്കിയില്‍ പങ്കെടുക്കുന്നില്ലെന്നു അവര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പകരം ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു'- ഹോക്കി ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു.

India-Pakistan hvckey match
'തുടരാൻ താത്പര്യമില്ല'; സഞ്ജുവും രാജസ്ഥാനും വേർപിരിയുന്നു! മലയാളി താരം ചെന്നൈയിലേക്ക്?

ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കാനുള്ള പാക് തീരുമാനം അവര്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുക. ഏഷ്യാ കപ്പ് പോരാട്ടം അടുത്ത വര്‍ഷം അരങ്ങേറുന്ന ഹോക്കി ലോകകപ്പിനുള്ള യോഗ്യതാ മത്സരം കൂടിയാണ്. അതോടെ അവരുടെ ലോകകപ്പ് പങ്കാളിത്തത്തിലും വിഷയം കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടങ്ങള്‍ ബഹിഷ്‌കരിക്കപ്പെടുന്ന കാഴ്ചയാണ് സമീപ ദിവസങ്ങളില്‍ വരെ കണ്ടത്. എന്നാല്‍ പാക് ഹോക്കി ടീം ഇന്ത്യയിലേക്കെത്തുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. ഇന്ത്യയില്‍ വന്നു കളിക്കാന്‍ പാക് ടീമിനു ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. അതിനിടെയാണ് അവരുടെ പെട്ടെന്നുള്ള പുതിയ തീരുമാനം.

ഈ വര്‍ഷം നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ തന്നെ അരങ്ങേറുന്ന ജൂനിയര്‍ ഹോക്കി ലോകകപ്പിലെ അവരുടെ പങ്കാളിത്തത്തേയും തീരുമാനം ബാധിക്കും. പഠാന്‍കോട്, ഉറി ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ 2016ലെ ജൂനിയര്‍ ഹോക്കി ലോകകപ്പ് പോരാട്ടം പാകിസ്ഥാന് നഷ്ടമായിരുന്നു. സമാന സ്ഥിതിയാണ് ഇപ്പോള്‍ അവര്‍ക്കു മുന്നില്‍ വീണ്ടും വന്നിരിക്കുന്നത്. ബെല്‍ജിയത്തെ വീഴ്ത്തി ആ ലോകകപ്പില്‍ ഇന്ത്യ കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു.

India-Pakistan hvckey match
കെഎസ്ആർടിസി ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും! സ്വന്തം ടീമുണ്ടാക്കുമെന്ന് മന്ത്രി (വിഡിയോ)
Summary

The chances of a India vs Pakistan hockey match during the Asia Cup 2025 in Rajgir, Bihar, now looks extremely bleak as the Pakistan hockey team has reportedly made a U-turn after applying for the visas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com