കെഎസ്ആർടിസി ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും! സ്വന്തം ടീമുണ്ടാക്കുമെന്ന് മന്ത്രി (വിഡിയോ)

കെഎസ്ആർടിസി ജീവനക്കാരുടെ സംസ്ഥാനതല ക്രിക്കറ്റ് പോരാട്ട വേദിയിൽ മന്ത്രി ​ഗണേഷ് കുമാറിന്റെ പ്രഖ്യാപനം
Ganesh Kumar speaks
​ഗണേഷ് കുമാർ പ്രസം​ഗിക്കുന്നു (KSRTC)
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും. ​കെഎസ്ആർടിസി ക്രിക്കറ്റ് ടീം രൂപീകരിക്കുമെന്നു ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ചലഞ്ചേഴ്സ് ക്ലബ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരുടെ സംസ്ഥാനതല ക്രിക്കറ്റ് പോരാട്ടത്തിന്റെ സമ്മാന ദാനം നിർവഹിച്ചപ്പോഴാണ് മന്ത്രിയുടെ പ്രഖ്യാപനം.

Ganesh Kumar speaks
ഐഎസ്എല്‍ നടക്കുമോ? ഉറപ്പില്ല! സൂപ്പര്‍ കപ്പ് ആകാമെന്ന് എഐഎഫ്എഫ്

'കെഎസ്ആർടിസിക്കു വേണ്ടി ക്രിക്കറ്റ് ടീം രൂപീകരിക്കാൻ ഞാൻ നമ്മുടെ സിഎംഡിയോട് നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ നമുക്ക് വോളിബോൾ, ഫുട്ബോൾ ടീമുകളുണ്ടായിരുന്നു. കലാ, സാംസ്കാരിക വേദി ഉണ്ടായിരുന്നു. അതെല്ലാം കാലാ കാലങ്ങളിൽ നഷ്ടപ്പെട്ടു പോയി. ഇനി ക്രിക്കറ്റാണ് ജനകീയ മത്സരം. ഇവിടെ മത്സരിച്ച ടീമുകളിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ക്രിക്കറ്റ് ടീം ഉണ്ടാക്കണം'- മന്ത്രി വ്യക്തമാക്കി.

Ganesh Kumar speaks
ദുലീപ് ട്രോഫി; ക്യാപ്റ്റന്‍ ഗില്‍ ഉത്തര മേഖലയെ നയിക്കും
Summary

Transport Minister KB Ganesh Kumar announced that a KSRTC cricket team will be formed. The minister made the announcement while presenting the prizes for the state-level cricket match of KSRTC employees organized by the Challengers Club in Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com