തിരിച്ചടിക്കാന്‍ ഇന്ത്യ; വിജയം കാക്കാന്‍ ദക്ഷിണാഫ്രിക്ക; മൂന്നാം ടി20 ഇന്ന്

ഇന്ന് വൈകീട്ട് 7 മുതല്‍ ധരംശാലയിലാണ് പോരാട്ടം. ജിയോ ഹോട്ട്‌സ്റ്റാറില്‍ ലൈവ് കാണാം
Shubman Gill in training
ശുഭ്മാൻ​ ​ഗിൽ പരിശീലനത്തിൽ, india vs south africax
Updated on
1 min read

ധരംശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടം ഇന്ന്. വൈകീട്ട് ഏഴിന് ധരംശാലയിലെ സ്‌റ്റേഡിയത്തിലാണ് പോരാട്ടം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ച് 1-1 എന്ന നിലയിലാണ്. ഇന്നത്തെ മത്സരം ജയിച്ച് മുന്‍തൂക്കം സ്വന്തമാക്കുകയാണ് ഇരു ടീമുകളും മുന്നില്‍ കാണുന്നത്.

ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കിയ ഇന്ത്യയ്ക്ക് രണ്ടാം പോരില്‍ പക്ഷേ തൊട്ടതെല്ലാം പിഴച്ചു. ടോസ് നേടിയിട്ടും ആദ്യം ബൗള്‍ ചെയ്യാനുള്ള തീരുമാനം മുതല്‍ പാളിച്ച സംഭവിച്ചു. തെറ്റുകള്‍ തിരുത്തി മുന്നേറാനുള്ള ശ്രമമായിരിക്കും ഇന്ത്യ നടത്തുക. ലോകകപ്പ് പോരാട്ടം പടിവാതില്‍ക്കല്‍ നില്‍ക്കുന്നതിനാല്‍ ഇരു ടീമുകള്‍ക്കും പരമ്പര നിര്‍ണായകമാണ്.

ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരുടെ ഫോം ഔട്ടാണ് തലവേദന. തിലക് വര്‍മ രണ്ടാം പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തത് ആശ്വാസമാണ്. എന്നാല്‍ ശിവം ദുബെയെ പോലുള്ള താരങ്ങള്‍ക്ക് കിട്ടിയ അവസരം മുതലെടുക്കാന്‍ സാധിക്കാതെ പോയതും കാണേണ്ടതുണ്ട്.

ബൗളിങില്‍ പ്ലാന്‍ എയും ബിയും സിയും പരാജയപ്പെടുന്നതാണ് രണ്ടാം പോരില്‍ കണ്ടത്. ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബൗളറായ അര്‍ഷ്ദീപ് സിങ് ഒരോവറില്‍ ഏഴ് വൈഡ് എറിഞ്ഞതും 4 ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്തതും വന്‍ തിരിച്ചടിയായി മാറി. ജസ്പ്രിത് ബുംറയും 4 ഓവറില്‍ 45 റണ്‍സ് വഴങ്ങി. ഒരു ഭാഗത്ത് വരുണ്‍ ചക്രവര്‍ത്തി മിന്നും ഫോമില്‍ പന്തെറിയുന്നതു മാത്രമാണ് ബൗളിങില്‍ ആശ്വാസം നല്‍കുന്നത്.

Shubman Gill in training
377 എടുത്തു, വെറും 61ന് ഓൾ ഔട്ടാക്കി! അണ്ടർ 19 വനിതാ ഏകദിനത്തിൽ റെക്കോർഡ് ജയവുമായി കേരളം

ഗില്‍ ഫോം ഔട്ടാണെങ്കിലും പ്ലെയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്താന്‍ സാധ്യത കുറവാണ്. അതിനര്‍ഥം മലയാളി താരം സഞ്ജു സാംസണ്‍ പുറത്തു തന്നെ ഇരിക്കുമെന്നാണ്. അവസാന നിമിഷം മാറ്റങ്ങള്‍ വന്നാലും അത്ഭുതപ്പെടേണ്ടതില്ല.

മറുഭാഗത്ത് രണ്ടാം പോരില്‍ ശക്തമായി തിരിച്ചെത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് പ്രോട്ടീസ്. ധരംശാലയില്‍ 200 റണ്‍സ് ചെയ്‌സ് ചെയ്തു വിജയിച്ചതിന്റെ ഭൂതകാല നേട്ടവും ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. മത്സരം ഏഴ് മുതല്‍ ജിയോ ഹോട്ട് സ്റ്റാറില്‍ ലൈവായി കാണാം.

ഇന്ത്യ സാധ്യതാ ഇലവന്‍: സൂര്യുകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ.

Shubman Gill in training
വിജയ് മർച്ചൻ്റ് ട്രോഫി; കേരളത്തിനെതിരെ മുംബൈയ്ക്ക് ലീഡ്
Summary

india vs south africa: The experiments within the Indian team is expected to continue as they take on South Africa in chilly Dharamshala on Sunday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com