377 എടുത്തു, വെറും 61ന് ഓൾ ഔട്ടാക്കി! അണ്ടർ 19 വനിതാ ഏകദിനത്തിൽ റെക്കോർഡ് ജയവുമായി കേരളം

നാ​ഗാലാൻ‍ഡിനെ തകർത്ത് കൂറ്റൻ ജയം
Kerala Womens Cricket
ശ്രദ്ധ, Kerala Womens Cricket
Updated on
1 min read

താനെ: ബിസിസിഐ അണ്ടർ-19 വനിതാ ഏകദിന ട്രോഫിയിലെ ആദ്യ മത്സരത്തിൽ നാഗാലാ‌ൻഡിനെതിരെ മികച്ച വിജയവുമായി കേരളം. 316 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാന്‍ഡ്‌ 27.5 ഓവറിൽ 61 റൺസിന് ഓൾ ഔട്ടായി. സെഞ്ച്വറി നേടിയ ശ്രദ്ധ സുമേഷിൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തിന് മികച്ച വിജയമൊരുക്കിയത്. 316 റൺസിൻ്റെ വിജയമാർജിൻ ടൂ‍ർണമെൻ്റിൻ്റെ ചരിത്രത്തിലെ പുതിയ റെക്കോർഡാണ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാരായ ശ്രേയ പി സിജുവും ലക്ഷിദ ജയനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 75 റൺസ് കൂട്ടിച്ചേർത്തു. ശ്രേയ 40ഉം ലക്ഷിദ 41ഉം റൺസെടുത്ത് പുറത്തായി.

Kerala Womens Cricket
വിജയ് മർച്ചൻ്റ് ട്രോഫി; കേരളത്തിനെതിരെ മുംബൈയ്ക്ക് ലീഡ്

തുടർന്ന് ക്രീസിലെത്തിയ ശ്രദ്ധ സുമേഷിൻ്റെ തകർപ്പൻ ഇന്നിങ്സാണ് കേരളത്തെ കൂറ്റൻ സ്കോറിലെത്തിച്ചത്. 102 പന്തുകളിൽ 19 ഫോറും ഒരു സിക്സും അടക്കം 127 റൺസാണ് ശ്രദ്ധ സുമേഷ് നേടിയത്. ശ്രേയ പി സിജുവിനൊപ്പം 62 റൺസ് കൂട്ടിച്ചേർത്ത ശ്രദ്ധ, അഷിമ ആൻ്റണിക്കൊപ്പം 87ഉം മനസ്വിയ്ക്കൊപ്പം 66ഉം റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. അഷിമ 29ഉം മനസ്വി 38ഉം റൺസ് നേടി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഇസബെല്ലിനൊപ്പം 43 റൺസും നേടിയ ശ്രദ്ധ അൻപതാം ഓവറിലാണ് പുറത്തായത്. ഇസബെൽ 29 റൺസ് നേടി. മൂന്ന് വിക്കറ്റ് നേടിയ ഇദുബേലയാണ് നാഗാലാൻഡ് ബൗളിങ് നിരയിൽ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാന്‍ഡ്‌ ബാറ്റിങ് നിര കാര്യമായ ചെറുത്തുനിൽപ്പ് പോലുമില്ലാതെ കീഴടങ്ങി. 10 റൺസെടുത്ത രാധിക മൊണ്ഡൽ മാത്രമാണ് നാഗാലാൻഡ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. കേരളത്തിന് വേണ്ടി അക്സ എ ആർ, മനസ്വി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Kerala Womens Cricket
ഡല്‍ഹി ടീമിലെത്തിച്ച താരം; ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിന് കന്നി വനിതാ ബിഗ് ബാഷ് കിരീടം സമ്മാനിച്ച് ലിസൽ ലീയുടെ വെടിക്കെട്ട്
Summary

Kerala Womens Cricket: Kerala registered a comfortable win over Nagaland in the first match of the BCCI Under-19 Women's One-Day Trophy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com