

കൊല്‍ക്കത്ത: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കായിക പോരാട്ടങ്ങളുടെ വേദികളിലും സുരക്ഷ കടുപ്പിച്ചു. ഈ മാസം 14 മുതല്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ ടെസ്റ്റ്. ഇരു ടീമുകളും കൊല്‍ക്കത്തയില്‍ എത്തിയതോടെ സുരക്ഷയുടെ കര്‍ശനമാക്കിയിട്ടുണ്ട്.
സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ മാനോജ് വര്‍മ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയം സന്ദര്‍ശിച്ചു. കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ആരാധകര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും പൊലീസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
ഇരും ടീമിലേയും താരങ്ങള്‍ താമസിക്കുന്ന ഹോട്ടലുകളുടെ സുരക്ഷയും കൂട്ടിയിട്ടുണ്ട്. ഇരു ടീമുകളും ഇന്ന് പരിശീലനത്തിനിറങ്ങുന്നതും സുരക്ഷാ വലയത്തിലായിരിക്കും.
തിങ്കളാഴ്ച വൈകീട്ട് 6.52ഓടെയാണ് ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉഗ്ര സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 8 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 13 പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്കുകളും പുറത്തു വന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates