ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ/ ചിത്രം: ട്വിറ്റർ
ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ/ ചിത്രം: ട്വിറ്റർ

പരമ്പര നേട്ടത്തിന് ഇന്ത്യ, വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം ഇന്ന് 

ആദ്യ കളി ജയിച്ച ഇന്ത്യ ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം
Published on

അഹ്മദാബാദ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് അഹമ്മദാബാദിൽ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിളെ ആദ്യ കളി ജയിച്ച ഇന്ത്യ ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. 

ആദ്യ കളിയിൽ ആറ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സന്തമാക്കിയത്. പരിക്കിനെ അതിജീവിച്ച് തിരിച്ചെത്തിയ നായകന്‍ രോഹിത് ശര്‍മയുടെ സാന്നിധ്യം ടീമിന് കരുത്തുപകർന്നിട്ടുണ്ട്. ഇന്ത്യൻ ടീമിൽ ഇഷാൻ കിഷന് പകരം വെെസ് ക്യാപ്റ്റൻ കെ എൽ രാഹുൽ ഇടംപിടിക്കും. ക്വാറന്റൈൻ പൂർത്തിയാക്കിയ മായങ്ക് അഗർവാൾ,​ കോവിഡിൽ നിന്ന് മുക്തനായ നവദീപ് സെയ്‌നി എന്നിവരും ഇന്നലെ പരിശീലനം നടത്തിയിരുന്നു.

1001–ാമത് ഏകദിന മത്സരമാണ് ഇന്ത്യക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com