കരുണ്‍ നായര്‍ തുടരുമോ, ശ്രേയസ് അയ്യർ തിരിച്ചെത്തുമോ? വിന്‍ഡീസിനെതിരായ ഇന്ത്യന്‍ ടെസ്റ്റ് ടീം ഉടന്‍

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായി വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ മണ്ണിലേക്ക്
After the Indian team won the fifth Test against England
ഇന്ത്യൻ ടീം (India vs West Indies)x
Updated on
1 min read

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ രണ്ട്, മൂന്ന് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. ബിസിസിഐ സെക്രട്ടറി ദേവ്ജിത് സയ്കിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 23, അല്ലെങ്കില്‍ 24നു ടീമിനെ പ്രഖ്യാപിക്കുമെന്നു അദ്ദേഹം പറഞ്ഞു. സെലക്ഷന്‍ കമ്മിറ്റി ഓണ്‍ലൈനായി യോഗം ചേര്‍ന്നു ടീമിനെ തിരഞ്ഞെടുക്കും.

ഒക്ടോബര്‍ രണ്ടിനാണ് പരമ്പരയിലെ ആദ്യ പോരാട്ടം തുടങ്ങുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 10 മുതല്‍ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്.

After the Indian team won the fifth Test against England
'ഭ്രാന്തുണ്ടോ എന്നു ചോദിക്കും; പാകിസ്ഥാന്‍ ടീമിനെ ഒരു മോട്ടിവേഷണല്‍ സ്പീക്കും രക്ഷിക്കില്ല'

ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി അവരോധിക്കപ്പെട്ട ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സി കരിയറിലെ രണ്ടാം പരമ്പരയാണിത്. ഇംഗ്ലണ്ട് പര്യടനത്തോടെയാണ് ടെസ്റ്റ് നായകനെന്ന നിലയിലുള്ള ഗില്ലിന്റെ യാത്ര തുടങ്ങിയത്. ഇംഗ്ലീഷ് മണ്ണില്‍ പരമ്പര 2-2നു സമനിലയില്‍ എത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

മലയാളി ബാറ്റര്‍ കരുണ്‍ നായര്‍ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയത് ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് താരത്തിനു നേടാന്‍ സാധിച്ചത്. ടീം പ്രഖ്യാപനത്തിന്റെ തീയതി പുറത്തു വരുമ്പോള്‍ കരുണ്‍ സ്ഥാനം നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്ന ശ്രേയസ് അയ്യര്‍ക്ക് വാതില്‍ തുറന്നു നല്‍കുമോ എന്നതും ശ്രദ്ധേയം. ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെട്ടിരുന്ന സായ് സുദര്‍ശന്‍, ടീമിലുണ്ടായിട്ടും ഒരു കളിക്കു പോലും ഇറങ്ങാന്‍ പറ്റാതെ പോയ അഭിമന്യു ഈശ്വരന്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തുമോ എന്നതും ആകാംക്ഷ നിറയ്ക്കുന്നു. സര്‍ഫറാസ് ഖാനാണ് തിരിച്ചെത്താന്‍ കാത്തു നില്‍ക്കുന്ന മറ്റൊരു താരം.

After the Indian team won the fifth Test against England
കാണാം, 'സണ്‍ഡേ ബ്ലോക്ക്ബസ്റ്റര്‍'! ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം

പര്യടനത്തിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിഹാസ താരം ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ മകന്‍ ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളിനെ വിന്‍ഡീസ് ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. അലിക്ക് ആതന്‍സും ടീമിലെത്തിയിട്ടുണ്ട്. സ്പിന്നര്‍ ഖരി പിയറെയാണ് ടീമിലെത്തിയ പുതുമുഖം.

വെസ്റ്റ് ഇന്‍ഡീസ് ടീം: റോസ്റ്റന്‍ ചെയ്‌സ് (ക്യാപ്റ്റന്‍), ജോമല്‍ വാറിക്കന്‍, കെവ്‌ലോണ്‍ അന്‍ഡേഴ്‌സന്‍, അലിക്ക് ആതന്‍സ്, ജോണ്‍ കാംപെല്‍, ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, ജസ്റ്റിന്‍ ഗ്രീവ്‌സ്, ഷായ് ഹോപ്, ടെവിന്‍ ഇംലച്, അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, ബ്രണ്ടന്‍ കിങ്, ആന്‍ഡേഴ്‌സന്‍ ഫിലിപ്പ്, ഖരി പിയറെ, ജയ്ഡന്‍ സീല്‍സ്.

Summary

India vs West Indies: The Board of Control for Cricket in India will announce the Indian squad for the upcoming two-Test series against the West Indies soon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com