100ാം ടി20യില്‍ 57! അവിസ്മരണീയം ഷെഫാലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ 148 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍
Shafali Verma celebration
Shafali Verma, India Women vs South Africa Womenx
Updated on
1 min read

ഡര്‍ബന്‍: ദക്ഷിണാഫ്രിക്ക വനിതാ ടീമിനെതിരെ രണ്ടാം ടി20 പോരാട്ടത്തില്‍ പൊരുതാവുന്ന സ്‌കോറുയര്‍ത്തി ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് സ്വന്തമാക്കി.

കരിയറിലെ 100ാം ടി20 മത്സരം കളിക്കാനിറങ്ങിയ ഓപ്പണര്‍ ഷെഫാലി വര്‍മ നേട്ടം അവിശ്വസനീയമാക്കി. താരം അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോററായി. 38 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം ഷെഫാലി 57 റണ്‍സ് നേടി.

Shafali Verma celebration
മതീഷ പതിരന തിരിച്ചെത്തി; കെകെആർ രക്ഷപ്പെടുമോ?

ഇന്ത്യന്‍ ടി20 ടീമിനായി അരങ്ങേറ്റ മത്സരം കളിച്ച അനുഷ്‌ക ശര്‍മയാണ് പിടിച്ചു നിന്ന മറ്റൊരാള്‍. താരം 3 ഫോറുകള്‍ സഹിതം 31 പന്തില്‍ 28 റണ്‍സെടുത്തു. അരുന്ധതി റെഡ്ഡി 14 റണ്‍സെടുത്തും ശ്രീചരണി ഒരു സിക്‌സ് തൂക്കി 3 പന്തില്‍ 7 റണ്‍സെടുത്തും സ്‌കോര്‍ 147ല്‍ എത്തിക്കുയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തുമി സെഖുഖുനെ, ക്ലോ ട്രിയോണ്‍ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. നദീന്‍ ക്ലാര്‍ക്, നോന്‍കുലുലേകോ മ്ലാബ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Shafali Verma celebration
റിങ്കു സിങ് 'മാജിക്ക്'... അങ്ങനെ കൊല്‍ക്കത്ത ജയിച്ചു!
Summary

India Women vs South Africa Women 2nd T20I

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com