ലോറസ് പുരസ്‌കാരം തലനാരിഴയ്ക്ക് നഷ്ടമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം; അല്‍ക്കരാസും സബലേങ്കയും മികച്ച താരങ്ങള്‍

ടീം ഓഫ് ദ ഇയര്‍ പുരസ്‌കാരം പിഎസ്ജിക്ക്
laureus world sports awards 2026
കാര്‍ലോസ് അല്‍ക്കരാസും അരിന സബലേങ്കയും laureus world sports awards 2026x
Updated on
2 min read

മാഡ്രിഡ്: കായിക ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരങ്ങളില്‍ ഒന്നായ ലോറസ് അവാര്‍ഡ് തലനാരിഴയ്ക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനു നഷ്ടമായി. 2025ലെ മികച്ച ടീമുകള്‍ക്കുള്ള പുരസ്‌കാര പട്ടികയില്‍ ചരിത്രത്തിലാദ്യമായി വനിതാ ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീം ഇടം പിടിച്ചിരുന്നു. ഇന്ത്യന്‍ വനിതാ ടീമിനെയടക്കം പിന്തള്ളി ഫ്രഞ്ച് ഫുട്‌ബോള്‍ ടീം പാരിസ് സെന്റ് ജെര്‍മെയ്‌നാണ് (പിഎസ്ജി) പുരസ്‌കാരം.

2025ല്‍ ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയാണ് പിഎസ്ജി ഫുട്‌ബോള്‍ ടീം ലോറസ് പുരസ്‌കാരം നേടിയത്. ഇന്ത്യന്‍ വനിതാ ടീമിനു പുറമേ ഇംഗ്ലണ്ട് വനിതാ ഫുട്‌ബോള്‍ ടീം, യൂറോപ്യന്‍ റയ്ഡര്‍ കപ്പ് ടീം, മക്‌ലാരന്റെ ഫോര്‍മുല വണ്‍ ടീം, ഒക്‌ലഹോമ സിറ്റി തണ്ടര്‍, പിഎസ്ജി ടീമുകളാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. ലോറസ് വേള്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമി നല്‍കുന്ന പുരസ്‌കാരമാണിത്.

2025 പിഎസ്ജിയുടെ നിര്‍ണായക വര്‍ഷമായിരുന്നു. ലൂയീസ് എന്റിക്വെയുടെ കീഴില്‍ പിഎസ്ജി ചാംപ്യന്‍സ് ലീഗ, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പര്‍ കപ്പ്, ലീഗ് വണ്‍, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് കിരീടങ്ങളാണ് പിഎസ്ജി നേടിയത്. ഈ നേട്ടങ്ങളാണ് അവരെ ടീം ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിലേക്ക് നയിച്ചത്.

laureus world sports awards 2026
അമ്പോ മുംബൈ! ഗുജറാത്തിനെ വെറും 100 റണ്‍സില്‍ പുറത്താക്കി വിജയ വഴിയില്‍

ഇവര്‍ മികച്ച താരങ്ങള്‍

2025ലെ മികച്ച താരങ്ങള്‍ക്കുള്ള പുരുഷ, വനിതാ വിഭാഗം ലോറസ് പുരസ്‌കാങ്ങള്‍ ടെന്നീസ് താരങ്ങളായ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസും ബെലറൂസിന്റെ അരിന സബലേങ്കയും സ്വന്തമാക്കി. വനിതാ ടെന്നീസില്‍ സ്ഥിരതയായ പ്രകടനം നടത്തിയതിന്റെ മികവാണ് സബലേങ്കയ്ക്ക് തുണയായത്. 2025ല്‍ ലോക ഒന്നാം നമ്പര്‍ താരമായ സബലേങ്ക യുഎസ് ഓപ്പണ്‍ നിലനിര്‍ത്തുകയും ഓസ്‌ട്രേലിയന്‍, ഫ്രഞ്ച് ഓപ്പണ്‍ പോരാട്ടങ്ങളുടെ ഫൈനലിലും എത്തിയിരുന്നു. സമാന നേട്ടമാണ് പുരുഷ ടെന്നീസില്‍ കാര്‍ലോസ് അല്‍ക്കരാസും സ്വന്തമാക്കിയത്. താരം യുഎസ്, ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ നേടി. ലോക ഒന്നാം നമ്പര്‍ താരമായും 2025ല്‍ കളം വാണു.

വിഖ്യാത ജിംനാസ്റ്റിക്‌സ് താരം നാദിയ കോമനെചി കായിക മേഖലയ്ക്കു നല്‍കിയ മഹത്തായ സംഭാവനയ്ക്കുള്ള ലൈഫ് ടീം അചീവ്‌മെന്റ് പുരസ്‌കാരത്തിനു അര്‍ഹയായി. ചരിത്രത്തിലാദ്യമായി ഒളിംപിക് ഗെയിം ജിംനാസ്റ്റിക്‌സില്‍ പെര്‍ഫക്ട് 10 സ്‌കോര്‍ സ്വന്തമാക്കിയ റൊമാനിയന്‍ ഇതിഹാസ താരമാണ് നാദിയ. ഈ പ്രകടനം നടന്നിട്ട് 2026ല്‍ 50 വര്‍ഷമായി. 1976, 1980 ഒളിംപിക്‌സുകളില്‍ ജിംനാസ്റ്റിക്‌സ് സ്വര്‍ണം നാദിയയുടെ പേരിലാണ്. കായിക പോരാട്ടങ്ങള്‍ സമൂഹിക മാറ്റത്തിനു പറ്റിയ ഏറ്റവും മികച്ച ആയുധമാണെന്നു തെളിയിച്ച വ്യക്തിയാണ് നാദിയ കോമനെചി. അവര്‍ക്കു ശേഷം ലോക കായിക ഭൂപടത്തില്‍ ഉദിച്ചുയര്‍ന്ന ഒട്ടനേകം പ്രതിഭകള്‍ക്ക് പ്രചോദനമായ വ്യക്തിത്വം കൂടിയാണ് നാദിയ.

laureus world sports awards 2026
കരുത്തായി തിലകിന്റെ സെഞ്ച്വറി ഇന്നിങ്‌സ്; ഗുജറാത്തിന് ജയിക്കാന്‍ '200' കടക്കണം

ക്രൂസും യമാലും

ഇതിഹാസ ജര്‍മന്‍ ഫുട്‌ബോള്‍ താരം ടോണി ക്രൂസ്, ബാഴ്‌സലോണയുടെ കൗമാര പ്രതിഭാസം ലമീന്‍ യമാല്‍ എന്നിവരും പുരസ്‌കാരത്തിനു അര്‍ഹരായി. ഇരുവര്‍ക്കും ഫുട്‌ബോളിലുണ്ടാക്കിയ നിര്‍ണായക സ്വാധീനത്തിനാണ് പുരസ്‌കാരം. ടോണി ക്രൂസ് പ്രചോദാത്മക താരവും യമാല്‍ ലോകത്തിലെ ഏറ്റവും മികച്ച യുവ കായിക താരമെന്ന പുരസ്‌കാരവുമാണ് സ്വന്തമാക്കിയത്.

ജര്‍മനിയുടേയും റയല്‍ മാഡ്രിഡിന്റേയും എന്‍ജിനായി പ്രവര്‍ത്തിച്ച അസാമാന്യ പ്രതിഭയാണ് ടോണി ക്രൂസ്. 2024ല്‍ സജീവ ഫുട്‌ബോള്‍ മതിയാക്കിയ താരം ലോകകപ്പ്, ചാംപ്യന്‍സ് ലീഗ് കിരീടങ്ങളടക്കം ഫുട്‌ബോളിലെ മേജര്‍ കിരീടങ്ങളെല്ലാം നേടിയാണ് കരിയര്‍ മതിയാക്കിയത്. ലോറസ് സ്‌പോര്‍ടിങ് ഇന്‍സ്പിരേഷന്‍ പുരസ്‌കാരമാണ് ക്രൂസ് നേടിയത്.

ബാഴ്‌സലോണയുടെ ലാ ലിഗ കിരീട നേട്ടമടക്കമുള്ള മുന്നേറ്റമാണ് 18കാരനായ ലമാന്‍ യമാലിനെ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. ടീമിന്റെ വിജയത്തില്‍ നിര്‍ണായക സ്വാധീനമാണ് കൗമാര പ്രതിഭ ചെലുത്തിയത്.

laureus world sports awards 2026
പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്‍ കളിക്കാൻ പോയി; മുസരബാനിക്കു പിന്നാലെ ദസുന്‍ ഷനകയ്ക്കും വിലക്ക്
Summary

laureus world sports awards 2026: Indias Womens World Cup winning team missed out on the Laureus Team of the Year award

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com