അമ്പോ മുംബൈ! ഗുജറാത്തിനെ വെറും 100 റണ്‍സില്‍ പുറത്താക്കി വിജയ വഴിയില്‍

രണ്ടാം ജയത്തോടെ മുംബൈ അവസാന സ്ഥാനത്തു നിന്നു ഏഴാം സ്ഥാനത്തേക്ക് കയറി
Ashwani Kumar celebrate wicket
ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയ്ക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന അശ്വനി കുമാർ IPL 2026x
Updated on
2 min read

അഹമ്മദാബാദ്: ഐപിഎല്ലില്‍ തുടരെ നാല് മത്സരങ്ങള്‍ തോറ്റ ശേഷം മുംബൈ ഇന്ത്യന്‍സ് വിജയ വഴിയില്‍. ഗുജറാത്ത് ടൈറ്റന്‍സിനെ അവര്‍ 99 റണ്‍സിനു തകര്‍ത്താണ് തുടര്‍ തോല്‍വികള്‍ക്ക് വിരാമമിട്ടത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. ഗുജറാത്തിന്റെ പോരാട്ടം 15.5 ഓവറില്‍ വെറും 100 റണ്‍സില്‍ അവസാനിച്ചു. സീസണിലെ രണ്ടാം ജയത്തോടെ മുംബൈ അവസാന സ്ഥാനത്തു നിന്നു ഏഴാം സ്ഥാനത്തേക്ക് കയറി.

ഇടംകൈയന്‍ മീഡിയം പേസര്‍ അശ്വനി കുമാറിന്റെ കിടിലന്‍ ബൗളിങാണ് ഗുജറാത്തിന്റെ തകര്‍ച്ചയ്ക്ക് വേഗത്തിലാക്കിയത്. താരം 4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. സ്പിന്നര്‍മാരായ എഎം ഗസാന്‍ഫര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

സുപ്രീം പേസര്‍ ജസ്പ്രിത് ബുംറയും ഫോമിലേക്ക് മടങ്ങുന്നത് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതും മുംബൈക്ക് ആത്മവിശ്വാസം നല്‍കുന്നതായി. താരം 3 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത് വരള്‍ച്ചയ്ക്ക് വിരാമമിട്ടു. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ഒരോവറില്‍ 18 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റെടുത്തു.

Ashwani Kumar celebrate wicket
പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്‍ കളിക്കാൻ പോയി; മുസരബാനിക്കു പിന്നാലെ ദസുന്‍ ഷനകയ്ക്കും വിലക്ക്

200 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്തിനു ഒരു ഘട്ടത്തിലും പ്രതീക്ഷയ്ക്കു വക നല്‍കുന്ന പ്രകടനം ആരില്‍ നിന്നുമുണ്ടായില്ല. 17 പന്തില്‍ 26 റണ്‍സെടുത്ത വാഷിങ്ടന്‍ സുന്ദറാണ് ടോപ് സ്‌കോറര്‍. നാല് പേര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കടന്നത്.

13 പന്തില്‍ 17 റണ്‍സെടുത്ത ഷാരൂഖ് ഖാന്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (14), കഗിസോ റബാഡ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഓപ്പണര്‍ സായ് സുദര്‍ശന്‍ ഇത്തവണ ഗോള്‍ഡന്‍ ഡക്കായി. സീസണില്‍ താരം മോശം ഫോം തുടരുകയാണ്.

Ashwani Kumar celebrate wicket
6 കളി, വെറും 61 റൺസ് മാത്രം; 'സമയം നന്നല്ല അതാ'... റിയാൻ‌ പരാ​ഗ് ഉടൻ ഫോമിലെത്തുമെന്ന് ബാറ്റിങ് കോച്ച്

നേരത്തെ തിലക് വര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് മുംബൈ മികച്ച സ്‌കോറിലെത്തിയത്. ഫോം ഇല്ലാത്തതിന്റെ പേരില്‍ വന്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് താരത്തിന്റെ ഗംഭീര ശതകം വന്നത്. 45 പന്തില്‍ നിന്ന് 8 ഫോറും 7 സിക്സും സഹിതം തിലക് 101 റണ്‍സ് നേടി. 32 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത നമാന്‍ ധിറും ഭേദപ്പെട്ട സ്‌കോര്‍ നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. പത്ത് റണ്‍സെടുക്കുന്നതിനിടെ ഡാനിഷ് മലേവര്‍(2) പുറത്തായി. അധികം വൈകാതെ 11 പന്തില്‍ നിന്ന് 13 റണ്‍സ് നേടി ക്വിന്റണ്‍ ഡി കോക്കും പുറത്തായി. 15 റണ്‍സ് എടുത്ത് സൂര്യകുമാറും പുറത്തായതോടെ 44 ന് 3 എന്ന നിലയിലായി മുംബൈ.

പിന്നീട് നമാന്‍ 45 റണ്‍സ് എടുത്ത് സ്‌കോര്‍ ചലിപ്പിച്ചെങ്കിലും പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ പുറത്തായി. പിന്നീട് ഹര്‍ദിക്കുമായി ചേര്‍ന്ന് തിലക് മുംബൈയെ മികച്ച സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു. 16 പന്തില്‍ നിന്ന് 15 റണ്‍സ് നേടിയാണ് ഹര്‍ദിക് പുറത്തായത്. റുഥര്‍ ഫോര്‍ഡ് ഒരു റണ്‍സ് നേടി.

Ashwani Kumar celebrate wicket
ചേട്ടൻ യുഎഇ താരം; പേസറായി തുടങ്ങി ലെ​ഗ് സ്പിന്നിലെത്തി; രാജസ്ഥാൻ കണ്ടെത്തിയ മറ്റൊരു യുവ പ്രതിഭ; ആരാണ് യഷ്‍രാജ് പുഞ്ജ?
Summary

IPL 2026: mumbai indians snapped their losing streak with a crushing 99 run win over gujarat titans in Ahmedabad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com