തട്ടകത്തില്‍ കൊമ്പുകുത്തി ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയില്‍ ദയനീയ തോല്‍വി

പഞ്ചാബ് എഫ്‌സി 1-3നു വീഴ്ത്തി
ഇരട്ട ഗോള്‍ നേടിയ വില്‍മര്‍ ജോര്‍ദാന്‍
ഇരട്ട ഗോള്‍ നേടിയ വില്‍മര്‍ ജോര്‍ദാന്‍ട്വിറ്റര്‍
Updated on
1 min read

കൊച്ചി: ഐഎസ്എല്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു സ്വന്തം തട്ടകമായ കൊച്ചിയില്‍ ദയനീയ പരാജയം. പഞ്ചാബ് എഫ്‌സി ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്.

പഞ്ചാബ് താരം വില്‍മര്‍ ജോര്‍ദാന്റെ ഇരട്ട ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടിതെറ്റിച്ചത്. ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് മൂന്ന് ഗോളുകള്‍ വഴങ്ങി കൊമ്പന്‍മാര്‍ തോറ്റമ്പിയത്.

കളിയുടെ 39ാം മിനിറ്റില്‍ പ്രതിരോധ താരം മിലോസ് ഡ്രിനിസിച് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. എന്നാല്‍ 42ാം മിനിറ്റില്‍ വില്‍മര്‍ ജോര്‍ദാന്റെ ഗോളിലൂടെ പഞ്ചാബ് ഒപ്പമെത്തി.

ഇരട്ട ഗോള്‍ നേടിയ വില്‍മര്‍ ജോര്‍ദാന്‍
മിയാന്‍ദാദോ, കപിലോ? ഗുജറാത്ത് ടൈറ്റന്‍സ് താരത്തിന്റെ 'പുതിയ ലുക്ക്' വൈറല്‍

രണ്ടാം പകുതിയിലാണ് ശേഷിച്ച ഗോളുകള്‍ പഞ്ചാബ് വലയിലാക്കിയത്. 61ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ വില്‍മര്‍ ലീഡ് സമ്മാനിച്ചു. ഒടുവില്‍ 88ാം മിനിറ്റില്‍ വഴങ്ങിയ പെനാല്‍റ്റിയും ബ്ലാസ്റ്റേഴ്‌സിനു വിനയായി. കിക്കെടുത്ത ലുക മാസന്റെ കൃത്യം ഷോട്ട് വലയില്‍.

സീസണില്‍ ടീം വഴങ്ങുന്ന നാലാം തോല്‍വിയാണിത്. തുടരെ രണ്ട് മത്സരങ്ങളായി ബ്ലാസ്‌റ്റേഴ്‌സ് തോല്‍ക്കുന്നു. നിലവില്‍ മൂന്നാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

പട്ടികയില്‍ ഭീഷണിയായി മോഹന്‍ ബഗാനും മുംബൈ സിറ്റിയും നില്‍ക്കുന്നു. ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ രണ്ട് മത്സരം കുറച്ചു കളിച്ച ഇരു ടീമുകളും അടുത്ത രണ്ട് മത്സരവും വിജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിനെ മറികടക്കും. കൊമ്പന്‍മാര്‍ അഞ്ചിലേക്ക് ഇറങ്ങേണ്ടി വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com