ഇന്ത്യന്‍ വനിതാ ടെന്നീസ് താരത്തെ അച്ഛന്‍ വെടിവച്ച് കൊന്നു

മകള്‍ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഇടുന്നത് ഇഷ്ടപ്പെട്ടില്ല
Indian Tennis Player Radhika Yadav with trophy
Indian Tennis Player Radhika Yadavx
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് വെടിയേറ്റ് മരിച്ചു. അച്ഛന്റെ വെടിയേറ്റാണ് താരത്തിന്റെ ഞെട്ടിക്കുന്ന മരണം. ഗുരുഗ്രാമിലെ സുശാന്ത് ലോകിലാണ് ദാരുണ സംഭവം.

സംസ്ഥാന തലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് 25കാരിയായ രാധിക യാദവ്. സംഭവത്തില്‍ രാധികയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.

Indian Tennis Player Radhika Yadav with trophy
പരമ ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം! ഫിഫ റാങ്കിങില്‍ 133ാം സ്ഥാനത്തേക്ക് വീണു

മകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം റീല്‍സുകളിടുന്നത് ഇഷ്ടപ്പെടാത്തതാണ് കൊല്ലാന്‍ കാരണമെന്നു ഇയാള്‍ മൊഴി നല്‍കി. അഞ്ച് തവണയാണ് മകള്‍ക്കു നേരെ ഇയാള്‍ നിറയൊഴിച്ചത്. ഇതില്‍ 3 ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ തുളഞ്ഞു കയറുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് കായിക ലോകത്തെ ഞെട്ടിച്ച സംഭവം. കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Indian Tennis Player Radhika Yadav with trophy
വിംബിള്‍ഡണ്‍; സിന്നര്‍- ജോക്കോവിച് സെമി, അല്‍ക്കരാസിന് ഫ്രിറ്റ്‌സ്
Summary

Indian Tennis Player Radhika Yadav: The father fired five bullets at his daughter, and three hit her. He was reportedly upset with his daughter's addiction to making reels on Instagram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com