വിംബിള്‍ഡണ്‍; സിന്നര്‍- ജോക്കോവിച് സെമി, അല്‍ക്കരാസിന് ഫ്രിറ്റ്‌സ്

14ാം വിംബിള്‍ഡണ്‍ സെമി കളിക്കാന്‍ സെര്‍ബിയന്‍ ഇതിഹാസം
Jannik Sinner and Novak Djokovic in wimbledon
യാന്നിക് സിന്നർ, നൊവാക് ജോക്കോവിച് (wimbledon)x
Updated on
1 min read

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ യാന്നിക് സിന്നറിനു സെര്‍ബിയന്‍ ഇതിഹാസ താരം നൊവാക് ജോക്കോവിച് സെമി എതിരാളി. നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനും വിംബിള്‍ഡണ്‍ കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുകയും ചെയ്യുന്ന സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസ് അമേരിക്കയുടെ ടയ്‌ലര്‍ ഫ്രിറ്റ്‌സുമായി അവസാന നാലില്‍ നേര്‍ക്കുനേര്‍ വരും.

ഇറ്റലിയുടെ ഫ്‌ളാവിയോ കോബോളിക്കെതിരായ കടുപ്പമേറിയ ക്വാര്‍ട്ടര്‍ പോരാട്ടം അതിജീവിച്ചാണ് ജോക്കോ കരിയറിലെ 14ാം വിംബിള്‍ഡണ്‍ സെമി ഉറപ്പിച്ചത്. ആദ്യ സെറ്റ് ടൈ ബ്രേക്കറിലേക്ക് നീണ്ടപ്പോള്‍ അതു കൈവിട്ട ജോക്കോ പിന്നീട് ശക്തമായി തിരിച്ചടിച്ച് 3 സെറ്റുകള്‍ പിടിച്ചെടുത്താണ് സെമിയിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-7 (6-8), 6-2, 7-5, 6-4.

സിന്നര്‍ അമേരിക്കന്‍ താരം ബെന്‍ ഷെല്‍ടനെ ഏകപക്ഷീയമായി കീഴടക്കി. ആദ്യ സെറ്റില്‍ മാത്രമാണ് യുഎസ് താരം ലോക ഒന്നാം നമ്പര്‍ താരത്തിനു വെല്ലുവിളി ഉയര്‍ത്തിയത്. ഈ സെറ്റ് ടൈബ്രേക്കറിലാണ് സിന്നര്‍ സ്വന്തമാക്കിയത്. പിന്നീടുള്ള രണ്ട് സെറ്രുകള്‍ സിന്നര്‍ അതിവേഗം തീര്‍ത്തു. സ്‌കോര്‍: 7-6 (7-2), 6-4, 6-4.

Jannik Sinner and Novak Djokovic in wimbledon
മൂന്നാം പന്തില്‍ ഡക്കറ്റ്, ആറാം പന്തില്‍ ക്രൗളി! നിതീഷിന്റെ ഇരട്ട പ്രഹരം

ബ്രിട്ടീഷ് താരം കാമറോണ്‍ നോറിയെയാണ് അല്‍ക്കരാസ് വീഴ്ത്തിയത്. ജയം അനായാസമായിരുന്നു. മൂന്ന് സെറ്റ് പോരില്‍ ബ്രിട്ടീഷ് താരത്തിനു കാര്യമായൊരു വെല്ലുവിളിയും അല്‍ക്കരാസിനെതിരെ ഉയര്‍ത്താനായില്ല. സ്‌കോര്‍: 6-2, 6-3, 6-3.

അമേരിക്കന്‍ താരം ടെയ്‌ലര്‍ ഫ്രിറ്റ്‌സിന്റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം സെമിയും ആദ്യ വിംബിള്‍ഡണ്‍ സെമിയുമാണിത്. അവസാന നാലിലെ പോരാട്ടത്തില്‍ കരന്‍ ഖചനോവിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഫ്രിറ്റ്‌സ് വീഴ്ത്തിയത്. സ്‌കോര്‍: 6-3, 6-4, 1-6, 7-6 (7-4). മൂന്നാം സെറ്റ് നേടി ഖചനോവ് തിരിച്ചുവരവിനു ശ്രമിച്ചു. നാലാം സെറ്റില്‍ മത്സരം ടൈബ്രേക്കറിലേക്ക് നീട്ടാനും റഷ്യന്‍ താരത്തിനായി. എന്നാല്‍ ഫ്രിറ്റ്‌സ് മത്സരം പിടിച്ചെടുത്തു.

Jannik Sinner and Novak Djokovic in wimbledon
ബുംറ തിരിച്ചെത്തി, കരുണിന് വീണ്ടും അവസരം; ടോസ് ഇംഗ്ലണ്ടിന്
Summary

wimbledon semi-final: Novak Djokovic set up a mouthwatering Wimbledon semi-final against world number one Jannik Sinner as he moved a step closer to claiming 25th Grand Slam title.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com