ബുംറ തിരിച്ചെത്തി, കരുണിന് വീണ്ടും അവസരം; ടോസ് ഇംഗ്ലണ്ടിന്

ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍
Bumrah arrives at Lord's for third Test
Jasprit Bumrahx
Updated on
1 min read

ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് ഇംഗ്ലണ്ടിന്. ആതിഥേയര്‍ ആദ്യം ബാറ്റ് ചെയ്യും. രണ്ടാം ടെസ്റ്റ് ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.

സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. രണ്ടാം ടെസ്റ്റില്‍ മോശം ഫോമില്‍ പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി.

ആദ്യ രണ്ട് ടെസ്റ്റുകളിലും ബാറ്റിങില്‍ ഫോം കണ്ടെത്താന്‍ സാധിക്കാതിരുന്ന മലയാളി ബാറ്റര്‍ കരുണ്‍ നായര്‍ സ്ഥാനം നിലനിര്‍ത്തി.

Bumrah arrives at Lord's for third Test
ഇനി കിട്ടില്ല, കരുണ്‍ നായര്‍ക്ക് ഇത് അവസാന അവസരം; മുന്നറിയിപ്പുമായി മുന്‍ താരം

ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റമുണ്ട്. ജോഷ് ടോംഗിനു പകരം ഓള്‍ റൗണ്ടര്‍ ജോഫ്ര ആര്‍ച്ചര്‍ ടീമില്‍ ഇടംപിടിച്ചു.

ഇന്ത്യ പ്ലെയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

Bumrah arrives at Lord's for third Test
കത്തുന്ന ഫോം തുടരുമോ?, ഗില്ലിനെ കാത്ത് ബ്രാഡ്മാന്റെ റെക്കോര്‍ഡുകള്‍
Summary

England captain Ben Stokes has won the toss and opted to bat in the third Test against India. Jasprit Bumrah replaces Prasidh Krishna in the Indian playing XI.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com