

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ. ഫോം ഇല്ലായ്മയുടെ പേരിൽ പഴികേട്ട താരം ഒടുവിൽ അതിനുള്ള മറുപടി ഉജ്ജ്വല സെഞ്ച്വറിയിലൂടെ നൽകി. 132 പന്തില്‍ 11 ഫോറും രണ്ട് സിക്സും സഹിതമാണ് ശതകം. മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണ് ഗിൽ വിശാഖപട്ടണത്ത് കുറിച്ചത്.
ഗില്ലിൻറെ മികവിൽ ഇന്ത്യയുടെ ലീഡ് 344 റണ്‍സ്. നിലവിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ്. ഗില്ലിനു ഉറച്ച പിന്തുണ നൽകി അക്ഷർ പട്ടേൽ ക്രീസിൽ. താരം 33 റൺസെടുത്തു.
ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 396 റൺസിൽ പുറത്തായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്.
ശ്രേയസ് അയ്യരാണ് മൂന്നാം വിക്കറ്റായി മടങ്ങിയത്. താരം മികച്ച രീതിയിൽ മുന്നോട്ടു പോകവെയാണ് പുറത്തായത്. 29 റൺസാണ് ശ്രേയസ് എടുത്തത്. ഗില്ലുമായി ചേർന്നു 81 റൺസ് ബോർഡിൽ ചേർത്താണ് താരം മടങ്ങിയത്. പടിദാർ 9 റൺസുമായി മടങ്ങി.
മൂന്നാം ദിനം തുടക്കത്തിൽ ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ (13), ആദ്യ ഇന്നിങ്സിലെ ഇരട്ട ശതകക്കാരൻ യശസ്വി ജയ്സ്വാൾ (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം തുടങ്ങിയത്. 29ൽ രോഹിതും 30ൽ യശസ്വിയും മടങ്ങി. നിലവിൽ 25 റൺസുമായി ശുഭ്മാൻ ഗില്ലും 12 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ. ഓപ്പണർമാർ രണ്ട് പേരെയും വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സനാണ് മടക്കിയത്. ശ്രേയസിൻറെ വിക്കറ്റ് ടോം ഹാർട്ലിക്കാണ്. രഹാൻ അഹമദാണ് രജത് പടിദാറിനെ പുറത്താക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
