ലോകകപ്പ് തൊട്ടടുത്തെത്തി നിൽക്കെ ഇന്ത്യയ്ക്ക് തിരിച്ചടി, മുൻനിര ബാറ്റർക്ക് പരിക്ക്; പകരം ആര് ?

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ പകരം താരത്തെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല
Tilak Varma
Tilak Varma
Updated on
1 min read

മുംബൈ: ടി 20 ലോകകപ്പ് തൊട്ടടുത്തെത്തി നിൽക്കെ ഇന്ത്യയ്ക്ക് ആശങ്കയായി മധ്യനിര ബാറ്റർക്ക് പരിക്ക്. യുവതാരം തിലക് വർമയ്ക്കാണ് പരിക്കേറ്റത്. വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദ് ടീമിനൊപ്പം കളിക്കുന്നതിനിടെ വയറുവേദന അനുഭവപ്പെട്ടതോടെയാണ് തിലകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Tilak Varma
സിഡ്‌നി ഗ്രൗണ്ടിലെ 79 വര്‍ഷത്തെ റെക്കോര്‍ഡ് പഴങ്കഥ!; ആഷസില്‍ അവസാന മത്സരവും ജയിച്ച് ഓസട്രേലിയ

തുടർന്ന് തിലക് വർമയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ബിസിസിഐ സൂചിപ്പിച്ചു. അടുത്തു നടക്കാനിരിക്കുന്ന ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര തിലക് വർമയ്ക്ക് നഷ്ടമായേക്കും. ലോകകപ്പിന് തിലകിന് തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tilak Varma
'വികാരം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി'; ഉസ്മാന്‍ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തിലക് വർമയ്ക്ക് പകരം താരത്തെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ശ്രേയസ് അയ്യർ, യശസ്വി ജെയ്സ്വാൾ, ശുഭ്മൻ ​ഗിൽ തുടങ്ങിയവർ പരി​ഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ജനുവരി 21നാണ് ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.

Summary

In a major blow to India with less than a month to go for the 2026 T20 World Cup, T20 Asia Cup final hero and middle-order batter Tilak Varma has sustained lower abdomen injury

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com