സിനിമയിലേതിനെ വെല്ലും ഇന്‍ട്രോ, ത്രില്ലടിപ്പിച്ച സര്‍പ്രൈസ്; ഐപിഎല്‍ കലാശപ്പോരില്‍ മോഹന്‍ലാല്‍ 

ആദ്യം തിരിഞ്ഞ് നിന്ന് പിന്നെ മുഖം കാണിച്ചതൊക്കെ സിനിമയിലേത് പോലുള്ള തകര്‍പ്പന്‍ ഇന്‍ട്രോ ആയതായാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നത്
സിനിമയിലേതിനെ വെല്ലും ഇന്‍ട്രോ, ത്രില്ലടിപ്പിച്ച സര്‍പ്രൈസ്; ഐപിഎല്‍ കലാശപ്പോരില്‍ മോഹന്‍ലാല്‍ 
Updated on: 
1 min read

ദുബായ്: കലാശപ്പോരിന്റെ ആവേശത്തില്‍ നില്‍ക്കുമ്പോഴാണ് മലയാളികളെ ത്രില്ലടിപ്പിച്ച് സ്‌ക്രീനില്‍ ആ മുഖം പ്രത്യക്ഷപ്പെട്ടത്. മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനല്‍ പോര് കാണാന്‍ വിശിഷ്ടാതിഥിയായി മോഹന്‍ലാല്‍ എത്തി. 

സൂപ്പര്‍ സ്റ്റാര്‍ ഫ്രം കേരള എന്ന വിശേഷണത്തോടെ കമന്റേറ്റര്‍ പ്രിയപ്പെട്ട താരത്തെ ക്രിക്കറ്റ് ലോകത്തിന് പരിചയപ്പെടുത്തുക കൂടി ചെയ്തതോടെ മലയാളികള്‍ ആ വരവ് ആഘോഷമാക്കി. ആദ്യം തിരിഞ്ഞ് നിന്ന് പിന്നെ മുഖം കാണിച്ചതൊക്കെ സിനിമയിലേത് പോലുള്ള തകര്‍പ്പന്‍ ഇന്‍ട്രോ ആയതായാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നത്. 

ദൃശ്യം 2ന്റെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ദുബായിലേക്ക് പറന്നത്. ഐപിഎല്‍ ഫൈനലില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സുഹൃത്ത് സമീര്‍ ഹംസയും അദ്ദേഹത്തിനൊപ്പമുണ്ടായി. മോഹന്‍ലാല്‍ ദുബായില്‍ എത്തിയതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com