വാര്‍ണര്‍ തകര്‍ത്തടിച്ചു; 10 ഓവറില്‍ വിജയം കണ്ട് ഡല്‍ഹി

ഡേവിഡ് വാര്‍ണര്‍ പുറത്താകാതെ 30 പന്തില്‍ നിന്ന് 60 റണ്‍സ് നേടി.
ഡേവിഡ് വാര്‍ണര്‍
ഡേവിഡ് വാര്‍ണര്‍
Updated on: 
1 min read

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ ഡല്‍ഹിക്ക് 9 വിക്കറ്റ് വിജയം. 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 10.3 ഓവറില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് വാര്‍ണര്‍ അര്‍ധസെഞ്ച്വുറി നേടി. പുറത്താകാതെ 30 പന്തില്‍ നിന്ന് 60 റണ്‍സ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ 115 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയിട്ടും അതു തുടരാന്‍ പഞ്ചാബ് ബാറ്റിങ് നിരയ്ക്ക് കഴിഞ്ഞില്ല. 33 റണ്‍സെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് വീണു. 10 പന്തില്‍ ഒമ്പതു റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനെ ലളിത് യാദവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്തു. തുടര്‍ന്ന് പഞ്ചാബിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി.

15 പന്തില്‍ 24 റണ്‍സായിരുന്നു ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിന്റെ സമ്പാദ്യം. ബംഗ്ലാദേശ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്റെ പന്തില്‍ മായങ്ക് ബൗള്‍ഡാകുകയായിരുന്നു.

ജോണി ബെയര്‍സ്റ്റോ ഒമ്പത് റണ്‍സിനും ലിയാം ലിവിങ്സ്റ്റണ്‍ വെറും രണ്ടു റണ്‍സിനും പുറത്തായി. വിക്കറ്റ് കീപ്പര്‍ ജിതേശ് ശര്‍മയാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. 23 പന്തില്‍ നിന്ന് 32 റണ്‍സാണ് ജിതേശ് നേടിയത്. ഷാരൂഖ് ഖാന്‍ (20 പന്തില്‍ 12), കഗിസോ റബാദ (ആറു പന്തില്‍ രണ്ട്), നേഥന്‍ എല്ലിസ് (പൂജ്യം), രാഹുല്‍ ചാഹര്‍ (12 പന്തില്‍ 12), അര്‍ഷദീപ് സിങ്ങ് (17 പന്തില്‍ ഒമ്പത്) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം. രണ്ടു റണ്‍സുമായി വൈഭവ് അറോറ പുറത്താകാതെ നിന്നു.

ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ്, ലളിത് യാദവ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുസ്തഫിസുര്‍ റഹ്മാന്‍ ഒരു വിക്കറ്റെടുത്തു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com