

ജയ്പൂർ: ഐപിഎല്ലിൽ ലഖ്നൗവിനെതിരെ രാജസ്ഥാൻ റോയൽസിന് 155 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുത്തു. ഓപ്പണർ കൈൽ മായേഴ്സാണ് ലഖ്നൗവിന്റെ ടോപ് സ്കോറർ. 42 പന്തിൽ നിന്ന് 51 റൺസ് നേടി.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻസഞ്ജു സാംസൺ ബൗളിങ് തെരഞ്ഞടുക്കുകയായിരുന്നു, ലഖ്നൗവിന് വേണ്ടി നായകൻ കെഎൽ രാഹുലും കൈൽ മേയേഴ്സുമാണ് ഓപ്പൺ ചെയ്തത്. പവർ പ്ലേയിൽ ഇരുവർക്കും കാര്യമായ റൺസ് നേടാൻ കഴിഞ്ഞില്ല. പതിനൊന്നാം ഓവറിലാണ് ആദ്യ വിക്കറ്റ് വീണത്. നാലാം പന്തിൽ രാഹുലിനെ ജേസൺ ഹോൾഡർ മടക്കി. 32 പന്തിൽ നിന്ന് 39 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം.ആദ്യവിക്കറ്റിൽ ഇരുവരും 82 റൺസ് നേടി.
പിന്നീട് എത്തിയ ആയൂഷ് ബദേനി ഒരു റൺസിന് പുറത്തായി. നാലാമാനായി എത്തിയ ദീപക് ഹൂഡയും രണ്ട് റൺസിന് കളം വിട്ടു. തകർച്ചയിലേക്ക് നീങ്ങിയ ടീമിനെ മായേഴ്സ് കരുതലോടെ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ മായേ്സിനെ അശ്വിൻ പുറത്താക്കി.
അവസാന ഓവറിൽ നിക്കോളാസ് പൂരനും മാർക്കസ് സ്റ്റോയിനിസും നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ലഖ്നൗവിന് പൊരുതുവാനുള്ള സ്കോർ നൽകിയത്. അവസാന ഓവറിൽ 21 റൺസ് നേടിയ സ്റ്റോയിൻസിനെ സന്ദീപ് ശർമ പുറത്താക്കി. രാജസ്ഥാന് വേണ്ടി അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates