വാതുവയ്പില്‍ കാശു പോയി; വിവരങ്ങള്‍ അറിയാന്‍ സിറാജിനെ വിളിച്ചു; ഐപിഎല്ലില്‍ പന്തയ വിവാദം

ഹൈദരാബാദിൽ നിന്നുള്ള ഒരു ഡ്രൈവറാണ് മുഹമ്മദ് സിറാജിനെ സമീപിച്ചതെന്നാണ് വിവരം
ഐപിഎല്ലിനിടെ മുഹമ്മദ് സിറാജ്/ ചിത്രം ഫെയ്‌സ്‌ബുക്ക്
ഐപിഎല്ലിനിടെ മുഹമ്മദ് സിറാജ്/ ചിത്രം ഫെയ്‌സ്‌ബുക്ക്

ബംഗലൂരു: റോയൽ ചലഞ്ചേഴ്‌സ് ബം​ഗളൂരു പേസർ മുഹമ്മദ് സിറാജിനെ വാതുവെപ്പുകാരൻ സമീപിച്ച വിവരം ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിൽ റിപ്പോർട്ട് ചെയ്‌തു. ഈ ആഴ്‌ചയുടെ ആദ്യം ആർസിബി ടീമിനുള്ളിലെ വിവരങ്ങൾ തേടി ഒരാൾ ഫോണിലൂടെ തന്നെ ബന്ധപ്പെട്ടതായി സിറാജ് ബിസിസിഐയെ അറിയിച്ചു. സിറാജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ഹൈദരാബാദിൽ നിന്നുള്ള ഒരു ഡ്രൈവറാണ് ഇയാൾ. ഐപിഎൽ വാതുവെപ്പിൽ വലിയ ഹരമുള്ള ഇയാൾക്ക് വാതുവെപ്പിലൂടെ കഴിഞ്ഞ സീസണിൽ വൻതുക നഷ്ടമായിട്ടുണ്ടെന്നുമാണ് വിവരം. ടീമിനകത്തെ വിവരങ്ങൾ അറിയാനാണ് ഇയാൾ സിറാജിനെ സമീപിച്ചത്. അതേസമയം വാതുവെപ്പു സംഘത്തിലെ ആളല്ല ഇയാൾ എന്നാണ് സൂചന.

വാതുവെപ്പ് കേസിൽ എസ് ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത ചാന്ദില എന്നിവർ അറസ്റ്റിലായതിന് പിന്നാലെ കർശന നടപടികളാണ് ബിസിസി കൈക്കൊണ്ടിട്ടുള്ളത്. വാതുവെപ്പുമായി ബന്ധപ്പെട്ട് ഓരോ ടീമിനും ഓരോ എസിയു ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്. അവർ കളിക്കാർക്കൊപ്പം താമസിച്ച് അവരെ നിരീക്ഷിക്കും.

കൂടാതെ കളിക്കാർ ചെയ്യേണ്ടതും ചെയ്യണ്ടാത്തതുമായ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ പ്രത്യേക വർക്ക്ഷോപ്പുകളും നടത്തുന്നുണ്ട്. ഏതെങ്കിലും കളിക്കാർ ഇത്തരം സമീപനം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ സസ്‌പെൻഷൻ ഉൾപ്പെടുയുള്ള കാര്യങ്ങൾ നേരിടേണ്ടി വരും. നേരത്തെ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനെ ഇത്തരത്തില്‍ മുമ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com