രാജസ്ഥാന്റെ തുടര്‍ തോല്‍വി; മൂന്ന് സ്ഥാനങ്ങളില്‍ എന്തും സംഭവിക്കാം!

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു ടീമുകള്‍
IPL Playoffs Scenario
സഞ്ജു, ചഹല്‍പിടിഐ
Updated on
1 min read

ജയ്പുര്‍: തുടര്‍ പരാജയങ്ങളുമായി രാജസ്ഥാന്‍ റോയല്‍സ് പരുങ്ങിയതോടെ ഐപിഎല്ലിലെ രണ്ട്, മൂന്ന്, സ്ഥാനങ്ങളില്‍ ട്വിസ്റ്റ് സംഭവിക്കാനും സാധ്യത. ഡല്‍ഹിയുടെ തോല്‍വിയോടെ രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിച്ചു. എന്നാല്‍ തുടരെ നാല് മത്സരങ്ങള്‍ അവര്‍ തോറ്റത് മറ്റ് ടീമുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

രാജസ്ഥാന്‍ പഞ്ചാബിനോടു ഇന്നലെ തോറ്റതോടെ ഒന്നാം സ്ഥാനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉറപ്പിച്ചു. ഇനി ശേഷിക്കുന്ന മൂന്ന് സ്ഥാനം ആര്‍ക്കെല്ലാം എന്നതാണ് ആകാംക്ഷ.

കൊല്‍ക്കത്തയുമായാണ് രാജസ്ഥാന്റെ അവസാന പോരാട്ടം. ഈ മത്സരം ജയിച്ചാല്‍ അവര്‍ക്ക് 18 പോയിന്റുമായി രണ്ടാം സ്ഥാനത്തോടെ പ്ലേ ഓഫിലേക്ക് പോകാം. തോറ്റാല്‍ ഒരു പക്ഷേ അവസാന സ്ഥാനവുമായി പ്ലേ ഓഫിലെത്തേണ്ടി വരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവില്‍ രാജസ്ഥാന് ഭീഷണിയായി നില്‍ക്കുന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ്. 14 പോയിന്റുള്ള ഹൈദരാബാദിന് ഇന്നത്തെ മത്സരമടക്കം രണ്ട് പോരാട്ടങ്ങളുണ്ട്. ഇതു രണ്ടും ജയിച്ചാല്‍ അവര്‍ക്ക് രണ്ടാം സ്ഥാനത്തെത്താം. ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഇനി ഒരു മത്സരമാണുള്ളത്. 14 പോയിന്റാണ് അവര്‍ക്കും. ശേഷിക്കുന്ന മത്സരവും ജയിച്ചാല്‍ അവര്‍ക്കും 16 പോയിന്റ്. നെറ്റ് റണ്‍റേറ്റ് ബലത്തില്‍ മൂന്നാം സ്ഥാനം ചെന്നൈ നേടാനും സാധ്യത നില്‍ക്കുന്നു.

ഈ മാസം 18നു റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് ചെന്നൈയുടെ എതിരാളികള്‍. തുടര്‍ ജയങ്ങളുമായി കരുത്തോടെ മുന്നേറിയ ആര്‍സിബി 12 പോയിന്റുമായി ആറാമതാണ്. ചെന്നൈയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കാനായാല്‍ ബംഗളൂരുവിനും ചാന്‍സുണ്ട്. അങ്ങനെ വന്നാല്‍ ഒരു പക്ഷേ രാജസ്ഥാന് മൂന്നാം സ്ഥാനക്കാരായും ആര്‍സിബി നാലാം സ്ഥാനവുമായും പ്ലേ ഓഫിലെത്തും. ചെന്നൈ പുറത്താകും.

IPL Playoffs Scenario
'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com