ഡേവിഡ് വില്ലി പിന്‍മാറി; കിവി പേസര്‍ മാറ്റ് ഹെൻ‍റി ലഖ്‌നൗ ടീമില്‍

ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്- പഞ്ചാബ് കിങ്സ് പോരാട്ടം
മാറ്റ് ഹെൻ‍റി
മാറ്റ് ഹെൻ‍റിട്വിറ്റര്‍
Updated on
1 min read

ലഖ്‌നൗ: ഡോവിഡ് വില്ലിക്ക് പകരം ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെൻ‍റിയെ ടീമിലെത്തിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ലോകകപ്പിനു ശേഷം ഇംഗ്ലണ്ട് താരമായ വില്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചിരുന്നു. പിന്നാലെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി താരം ഐപിഎല്ലില്‍ നിന്നു പിന്‍മാറുകയായിരുന്നു.

പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തിനു ഇന്ന് ലഖ്‌നൗ ഇറങ്ങും. അതിനു മുന്‍പാണ് ഹെൻ‍റിയെ ടീമിലെത്തിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐപിഎല്ലിനു മുന്‍പ് ലഖ്‌നൗ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ വില്ലി തുടക്കത്തിലെ ചില മത്സരങ്ങള്‍ക്കുണ്ടാവില്ലെന്നു വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് താരം ഐപിഎല്ലില്‍ നിന്നു പിന്‍മാറിയത്. ലഖ്‌നൗ ടീമിലെ മറ്റൊരു ഇംഗ്ലണ്ട് പേസറായ മാര്‍ക് വുഡും ഇത്തവണ ഐപിഎല്ലിനു ഇല്ലെന്നു വ്യക്തമാക്കിയിരുന്നു.

ആദ്യ മത്സരത്തില്‍ ലഖ്‌നൗ രാജസ്ഥാന്‍ റോയല്‍സിനോടു പരാജയപ്പെട്ടിരുന്നു. ജയത്തോടെ തിരിച്ചെത്താനാണ് കെഎല്‍ രാഹുലും സംഘവും ഇന്ന് ഇറങ്ങുന്നത്.

മാറ്റ് ഹെൻ‍റി
'പലപ്പോഴും നിങ്ങള്‍ അതിരുവിട്ടിരുന്നു'; കോഹ്‌ലി- ഗംഭീര്‍ കൂടിക്കാഴ്ചയെ കുറിച്ച് ഇര്‍ഫാന്‍ പഠാന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

today top five news
Belonging - A Journey Of Love
Five-Member Gang Disguised as Women Arrested in Guruvayur for Attempted Murder of Woman
Matt Damon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com