

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നലെ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ ഒറ്റ റണ്ണിന്റെ വ്യത്യാസത്തിലാണ് ജിടി വിജയമുറപ്പിച്ചത്. മത്സരത്തിനിടെ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകന്‍ ആശിഷ് നെഹ്‌റ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനു നേരെ ദേഷ്യം നിയന്ത്രിക്കാനാകാതെ ആക്രോശിക്കുന്നതിന്റെ വിഡിയോ പുറത്തു വന്നു. ദൃശ്യങ്ങള്‍ വൈറലാണ്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ 210 റണ്‍സാണ് എടുത്തത്. ഡല്‍ഹിയുടെ പോരാട്ടം 209 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഗുജറാത്ത് ആദ്യ ജയം നാടകീയമായി പിടിച്ചെടുത്തത്.
മത്സരത്തില്‍ ഡല്‍ഹിയുടെ ബാറ്റിങ് പുരോഗമിക്കുന്നതിനിടെയാണ് നെഹ്‌റയ്ക്ക് ശാന്തത കൈവിടേണ്ടി വന്നത്. മത്സരത്തിന്റെ പിരിമുറുക്കം മൈതാനത്തും രണ്ട് ടീമുകളുടെ ഡഗൗട്ടിലും നിറഞ്ഞു നിന്ന ഘട്ടത്തിലാണ് സംഭവം.
28 പന്തില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 63 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആ ഘട്ടത്തില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സ്റ്റംപിനു നേരെ ഡയറക്ട് എറിഞ്ഞ ത്രോ നേരെ പോയത് ഫോറിലേക്കാണ്. അനാവശ്യമായി നിര്‍ണായക ഘട്ടത്തില്‍ നാല് റണ്‍സ് വഴങ്ങിയ ഗില്ലിന്റെ പ്രവൃത്തിയാണ് കോച്ചിനെ ചൊടിപ്പിച്ചത്.
അവസാന ഘട്ടത്തില്‍ ഡേവിഡ് മില്ലര്‍ വരുത്തിയ പിഴവാണ് ഡല്‍ഹിയുടെ കൈയിലിരുന്ന മത്സരം അവര്‍ക്ക് കൈവിടേണ്ടി വന്നത്. അവസാന രണ്ട് പന്തില്‍ രണ്ട് റണ്‍സ് ആയിരുന്നു ഡല്‍ഹിയ്ക്ക് ജയിക്കാന്‍ ആവശ്യമായിരുന്നത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലേ അഞ്ചാം പന്ത് ബൗണ്ടറി പായിക്കാനുള്ള മില്ലറുടെ ശ്രമം വിഫലമായി.
എന്നാല്‍ ഈ പന്തില്‍ ഒരു റണ്‍ ഓടിയെടുക്കാന്‍ നോണ്‍ സ്‌ട്രൈക്കര്‍ കുല്‍ദീപ് യാദവ് പിച്ചിന്റെ നടുക്ക് വരെ ഓടി എത്തിയെങ്കിലും മില്ലര്‍ ഓടാന്‍ തയ്യാറായില്ല. ഇതോടെ കുല്‍ദീപ് യാദവ് നോണ്‍ സ്‌ട്രൈക്കില്‍ തിരിച്ചെത്തി. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്. പ്രസിദ്ധ് കൃഷ്ണ തന്ത്രപൂര്‍വ്വം സ്ലോ ബൗണ്‍സര്‍ എറിഞ്ഞു. ഡേവിഡ് മില്ലര്‍ക്ക് വീണ്ടും പിഴച്ചു. പന്ത് വിക്കറ്റ് കീപ്പറുടെ കൈയിലെത്തി. ഉന്നം പിഴക്കാത്ത ജോസ് ബട്ലറുടെ ത്രോയില്‍ സ്റ്റംപ് തെറിച്ചു. ഇതോടെ നോണ്‍ സ്ട്രൈക്കറില്‍ നിന്ന് ഓടിയെത്തിയ കുല്‍ദീപ് ഔട്ട് ആയി.
എന്നിട്ടും മത്സരത്തിലെ നാടകീയത അവസാനിച്ചില്ല. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് വൈഡ് ആണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് വാദിച്ചു. അംപയറുടെ തീരുമാനം പുനഃപരിശോധിക്കാന്‍ റിവ്യൂ നല്‍കി. മൂന്നാം അംപയറുടെ പരിശോധനയില്‍ അത് വൈഡ് അല്ലെന്ന് കണ്ടെത്തി. ഇതോടെ മത്സരം ഒരു റണ്ണിന് ഗുജറാത്ത് ജയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates