ഡെവാള്‍ഡ് ബ്രവിസും പുറത്ത്; പരിക്കില്‍ വലഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ നാളെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടും
Dewald Brevis
Dewald Brevisx
Updated on
1 min read

ചെന്നൈ: ഐപിഎല്ലില്‍ നാളെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങാനിരിക്കെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വീണ്ടും തിരിച്ചടി. പരിക്ക് വീണ്ടും അവര്‍ക്ക് തലവേദനയാകുന്നു. യുവ താരങ്ങളില്‍ ശ്രദ്ധേയനായ ഡെവാള്‍ഡ് ബ്രവിസാണ് പരിക്കേറ്റ പുതിയ താരം.

ബ്രവിസ് നാളെ രാജസ്ഥാന്‍ റോയല്‍സിനെതിരായ സിഎസ്‌കെയുടെ ആദ്യ പോരില്‍ കളിക്കില്ല. ഇടുപ്പിനേറ്റ പരിക്കാണ് ബ്രവിസിന്റെ വഴി മുടക്കിയത്. താരത്തിന്റെ പരിക്ക് സംബന്ധിച്ച് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. തുടക്കത്തിലെ രണ്ടോ മൂന്നോ മത്സരങ്ങള്‍ കൂടി പ്രോട്ടീസ് യുവ താരത്തിനു നഷ്ടമാകാന്‍ സാധ്യതയുണ്ട്.

ഐപിഎല്‍ തുടങ്ങും മുന്‍പ് തന്നെ സിഎസ്‌കെയ്ക്ക് പരിക്ക് തിരിച്ചടിയായിരുന്നു. നതാന്‍ എല്ലിസിന് ടൂര്‍ണമെന്റ് പൂര്‍ണമായും നഷ്ടമായതാണ് ആദ്യ നഷ്ടം. പിന്നാലെ വെറ്ററന്‍ ഇതിഹാസം എംഎസ് ധോനിക്കും പരിക്കേറ്റിരുന്നു. താരവും തുടക്കത്തിലെ ചില മത്സരങ്ങള്‍ കളിച്ചേക്കില്ല.

Dewald Brevis
IPL 2026: ടോസ് നേടി മുംബൈ, കൊൽക്കത്തയെ ബാറ്റിങ്ങിനയച്ചു, ബുംറ തിരിച്ചെത്തി

നതാന്‍ എല്ലിസിനു പകരം സിഎസ്‌കെ സ്‌പെന്‍സര്‍ ജോണ്‍സനെയാണ് പകരമെത്തിച്ചത്. എന്നാല്‍ നിലവില്‍ താരവും പരിക്കേറ്റ് വിശ്രമത്തിലാണ്. ഏപ്രില്‍ 21നു ശേഷമേ സ്‌പെന്‍സര്‍ ജോണ്‍സന്‍ ടീമിനൊപ്പം ചേരു.

2.20 കോടി രൂപയ്ക്ക് ബ്രവിസിനെ സിഎസ്‌കെ നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ആറ് മത്സരങ്ങളാണ് താരം കളിച്ചത്. 225 റണ്‍സും നേടി. രണ്ട് ഹാഫ് സെഞ്ച്വറികളടക്കമാണ് ഇത്രയും റണ്‍സ്. 37.50 ആവറേജും 180 സ്‌ട്രൈക്ക് റേറ്റും 2025ല്‍ താരത്തിനുണ്ടായിരുന്നു.

Dewald Brevis
'എന്റെ ക്യാച്ചിന് വിലയില്ലേ?'; ഫിൽ സാൾട്ടിന് കിടിലൻ മറുപടിയുമായി ദിനേശ് കാർത്തിക്
Summary

Chennai Super Kings head coach Stephen Fleming confirmed that Dewald Brevis will miss Chennai Super Kings IPL 2026 opener

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com