

ചെന്നൈ: ഐപിഎല്ലില്‍ രണ്ടാം പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനു മുന്നില്‍ 210 റണ്‍സ് വിജയ ലക്ഷ്യം വച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് സ്വന്തമാക്കിയത്. ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ആയുഷ് മാത്രെയുടെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം 43 പന്തില്‍ 6 ഫോറും 5 സിക്‌സും സഹിതം 73 റണ്‍സ് വാരി.
ശിവം ദുബെ, സര്‍ഫറാസ് ഖാന്‍ എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു. ശിവം ദുബെ 27 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 45 റണ്‍സെടുത്തു പുറത്താകാതെ നിന്നു. സര്‍ഫറാസ് ഖാന്‍ 12 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 32 റണ്‍സെടുത്തും നിര്‍ണായക സംഭാവന നല്‍കി. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് 28 റണ്‍സെടുത്തു.
പഞ്ചാബിനായി വിജയകുമാര്‍ വൈശാഖ് രണ്ട് വിക്കറ്റെടുത്തു. സേവ്യര്‍ ബാര്‍ട്‌ലെറ്റ്, മാര്‍ക്കോ യാന്‍സന്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ബാറ്റിങിനു ഇറങ്ങിയ ചെന്നൈക്കായി തുടരെ രണ്ടാം പോരാട്ടത്തിലും മലയാളി താരം സഞ്ജു സാംസണു തിളങ്ങാനായില്ല. ഓപ്പണിങ് എത്തിയ സഞ്ജു 7 പന്തില്‍ 7 റണ്‍സുമായി മടങ്ങി.
ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഷോട്ടിനു ശ്രമിച്ച സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ ക്യാച്ചെടുത്തു മടക്കുകയായിരുന്നു. സേവ്യര്‍ ബാര്‍ട്‌ലെറ്റിനാണ് വിക്കറ്റ്.
സ്‌കോര്‍ 14ല്‍ നില്‍ക്കെയാണ് സഞ്ജു പുറത്തായത്. ഒരു ഫോറടിച്ച് ആത്മവിശ്വാസത്തോടെ നില്‍ക്കുന്നതിനിടെയാണ് താരത്തിന്റെ മടക്കം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates