ഇം​ഗ്ലീഷ് ബാറ്റർ ഇല്ല, ഇം​ഗ്ലീഷ് സ്പിന്നർ വരും! ഡക്കറ്റിന്റെ പകരക്കാരനെ ടീമിലെത്തിച്ച് ഡൽഹി ക്യാപിറ്റൽസ്

മെഗാ ലേലത്തില്‍ സ്വന്തമാക്കിയ ബെന്‍ ഡക്കറ്റ് അവസാന നിമിഷം ഐപിഎല്ലില്‍ നിന്നു പിന്‍മാറിയിരുന്നു
Rehan Ahmed Delhi Capitals
IPL 2026x
Updated on
1 min read

ന്യൂഡല്‍ഹി: ഐപിഎല്ലിലെ ശേഷിക്കുന്ന പോരാട്ടങ്ങള്‍ക്കായി ഇംഗ്ലണ്ട് ലെ​ഗ് സ്പിൻ ബൗളിങ് ഓൾ റൗണ്ടർ രഹാന്‍ അഹമദിനെ ടീമിലെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. 75 ലക്ഷത്തിനാണ് ഇംഗ്ലീഷ് സ്പിന്നര്‍ ടീമിലെത്തുന്നത്. ഇംഗ്ലണ്ട് ദേശീയ ടീമിലെ സഹ താരമായ ബെന്‍ ഡക്കറ്റിനു പകരമാണ് ഡല്‍ഹി രഹാന്‍ അഹമദിനെ പാളയത്തിലെത്തിച്ചത്. ഇതാദ്യമായാണ് താരം ഐപിഎല്‍ കളിക്കാനെത്തുന്നത്.

ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വിപ്രജ് നിഗം, ഇതുവരെ ഐപിഎല്‍ അരങ്ങേറ്റം കളിക്കാത്ത ഓഫ് സ്പിന്നര്‍ ത്രിപുരന വിജയ് എന്നിവര്‍ക്കൊപ്പമാണ് രഹാനും ടീമിന്റെ സ്പിന്‍ കരുത്തു കൂട്ടാന്‍ എത്തുന്നത്. കൗണ്ടിയില്‍ ലെയ്സ്റ്റര്‍ഷെയറിന്റെ താരമാണ് രഹാന്‍. ലോകത്തെ വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റിലും താരം കളിച്ചിട്ടുണ്ട്.

Rehan Ahmed Delhi Capitals
സിഎസ്‌കെയുടെ 'സീക്രട്ട് വെപ്പണ്‍'! അകീലിന്റെ 'മാസ്‌ക് സെലിബ്രേഷനു' പിന്നില്‍?

ടി20യില്‍ 97 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 85 വിക്കറ്റുകളും നേടിയിട്ടുണ്ട്.

മെഗാ ലേലത്തില്‍ രണ്ട് കോടി രൂപയ്ക്ക് ഡല്‍ഹി ടീമിലെത്തിച്ച ബെന്‍ ഡക്കറ്റ് അവസാന നിമിഷം ഐപിഎല്‍ കളിക്കാനില്ലെന്നു വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ട് ടീമിനായുള്ള പോരാട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു വ്യക്തമാക്കിയാണ് ഡക്കറ്റ് പിന്‍മാറിയത്. താരത്തിന്റെ അപ്രതീക്ഷിത തീരുമാനം വലിയ ചര്‍ച്ചകള്‍ക്കും വഴി വച്ചിരുന്നു. ഫോം വീണ്ടെടുത്ത് ടെസ്റ്റ് കരിയര്‍ മികവുറ്റതാക്കാനായാണ് പിന്‍മാറുന്നതെന്നാണ് ഡക്കറ്റ് വ്യക്തമാക്കിയത്.

Rehan Ahmed Delhi Capitals
3 ഓവറില്‍ 50 റണ്‍സ്! ഷഹീന്‍ അഫ്രീദി അടക്കം എല്ലാവര്‍ക്കും കിട്ടി; തല്ലിപ്പഴുപ്പിച്ച് ഖുഷ്ദില്‍ ഷാ (വിഡിയോ)
Summary

IPL 2026: Delhi Capitals have signed England spinner Rehan Ahmed as a replacement for Ben Duckett

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com