ഗ്രാന്‍ഡ് ഫിനാലേ സണ്‍ഡേ! റോയല്‍സോ ടൈറ്റന്‍സോ... ആര് തൂക്കും രണ്ടാം ഐപിഎല്‍ കിരീടം

ഐപിഎല്‍ ഫൈനല്‍ ഇന്ന് രാത്രി 7.30 മുതല്‍ അഹമ്മദാബാദില്‍
IPL 2026 final RCB vs GT
IPL 2026 final x
Updated on
2 min read

അഹമ്മദാബാദ്: സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് വമ്പന്‍ ടീമുകള്‍ ഇന്ന് ഐപിഎല്‍ ഗ്രാന്‍ഡ് ഫിനാലേയില്‍ നേര്‍ക്കുനേര്‍ വരുന്നു. രണ്ട് ടീമുകളും തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍. വൈകീട്ട് 7.30 മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

തുടരെ രണ്ടാം തവണയും ടീമിനെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റന്‍ രജത് പടിദാര്‍ അപൂര്‍വമായൊരു റെക്കോര്‍ഡിന്റെ വക്കിലാണ്. തുടരെ രണ്ട് തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കുന്ന മൂന്നാമത്തെ നായകനെന്ന അപൂര്‍വ നേട്ടത്തിലേക്ക് ഒറ്റ ജയം മതി. നേരത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോനിയും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

IPL 2026 final RCB vs GT
ബുഡാപെസ്റ്റിലും പിഎസ്ജിയുടെ രാത്രി, ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി; ഹൃദയം മുറിഞ്ഞ്, തോല്‍വി ഭാരത്തില്‍ ഗണ്ണേഴ്‌സ്!

റോയല്‍സ്

സന്തുലിതമായ സംഘമാണ് ആര്‍സിബി. വിരാട് കോഹ്‌ലി, വെങ്കടേഷ് അയ്യര്‍, രജത് പടിദാര്‍ അടക്കമുള്ളവര്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്നു. ദേവ്ദത്ത് പടിക്കല്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ് അടക്കമുള്ളവരും ബാറ്റിങിന്റെ ആഴം വര്‍ധിപ്പിക്കുന്നു.

ബൗളിങില്‍ ഭുവനേശ്വര്‍ കുമാറിന്റെ മാരക ഫോമാണ് ആര്‍സിബിക്ക് അധിക കരുത്ത് പകരുന്ന പ്രധാന ഘടകം. ഒപ്പം ജോഷ് ഹെയ്‌സല്‍വുഡും ഏത് ബാറ്റിങ് നിരയ്ക്കും ഭീഷണിയുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ്. സ്പിന്നര്‍മാരായി ക്രുണാല്‍ പാണ്ഡ്യയും റസിഖ് സലാമും പന്തെറിയും. ക്രുണാലിന്റെ ബാറ്റിങ് മികവും ആര്‍സിബിക്ക് ബോണസാണ്.

ടൈറ്റന്‍സ്

സീസണ്‍ തുടക്കത്തില്‍ പതിയെ മുന്നേറി തുടങ്ങിയ ഗുജറാത്ത് പിന്നീട് ഗിയര്‍ ചെയ്ഞ്ച് ചെയ്യുന്ന കാഴ്ചയായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്നുള്ള ഓപ്പണിങ് സഖ്യമാണ് ഗുജറാത്തിന്റെ നെട്ടെല്ല്. ഇരുവരും ചേര്‍ന്നു ഇത്തവണ 11 മത്സരങ്ങളിലാണ് 100, അതിനു മുകളില്‍ റണ്‍സ് ഓപ്പണിങില്‍ ഉയര്‍ത്തിയത്. റെക്കോര്‍ഡ് മുന്നേറ്റമാണിത്. ക്വാളിഫയര്‍ രണ്ട് പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ഓപ്പണിങ് സഖ്യമാണ് മത്സരം തട്ടിയെടുത്തത്. 77 പന്തില്‍ സഖ്യം അടിച്ചെടുത്തത് 167 റണ്‍സ്. തുടക്കത്തില്‍ ഇരുവരേയും മടക്കുകയായിരിക്കും ആര്‍സിബി പ്രധാനമായും ലക്ഷ്യമിടുക. പിന്നാലെ എത്തുന്ന ജോസ് ബട്‌ലറും ഫോമിലാണ്. രാഹുല്‍ തേവാടിയ അടക്കമുള്ള താരങ്ങളും ഫോമില്‍ നില്‍ക്കുന്നു.

ബൗളിങിലും ഗുജറാത്ത് സന്തുലിതാവസ്ഥയിലാണ്. മുഹമ്മദ് സിറാജും കഗിസോ റബാഡയും പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്ന പേസ് ത്രയം മാരകം. വെസ്റ്റ് ഇന്‍ഡീസ് താരം ജേസന്‍ ഹോള്‍ഡര്‍ ടീമിനു നല്‍കുന്ന ബാലന്‍സും മുന്നേറ്റത്തില്‍ നിര്‍ണായകം. ഓള്‍ റൗണ്ടറായി വാഷിങ്ടന്‍ സുന്ദറും മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം സ്പിന്നറായി റാഷിദ് ഖാന്റെ സാന്നിധ്യവും അവര്‍ക്ക് കരുത്താകുന്നു.

IPL 2026 final RCB vs GT
'പരിക്കെന്നു ഞങ്ങളോട് പറഞ്ഞ ആൾ ഇം​ഗ്ലണ്ടിൽ ടി20 കളിക്കുന്നു; സാം കറൻ ചെയ്തത് കടുത്ത തെറ്റ്, നടപടി വേണം'

ഫൈനലിലേക്ക്

പ്രാഥമിക ഘട്ടത്തില്‍ ആര്‍സിബി 14 കളിയില്‍ 9 മത്സരങ്ങള്‍ ജയിച്ചു. 5 തോല്‍വി. 18 പോയിന്റുമായി പ്ലേ ഓഫിലേക്ക്. ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്തിനെ വീഴ്ത്തി ആദ്യം തന്നെ ഫൈനലുറപ്പിച്ചു. 92 റണ്‍സിന്റെ മിന്നും ജയമാണ് അവര്‍ സ്വന്തമാക്കിയത്. ഇന്ന് ഫൈനലിനിറങ്ങുമ്പോള്‍ ഈ ജയത്തിന്റെ മുന്‍തൂക്കം അവര്‍ക്കുണ്ട്.

ഗുജറാത്തും പ്രാഥമിക ഘട്ടത്തില്‍ 14 കളിയില്‍ 9 മത്സരങ്ങള്‍ ജയിച്ചു. 5 തോല്‍വി. 18 പോയിന്റുമായി പ്ലേ ഓഫിലേക്ക്. ക്വാളിഫയര്‍ ഒന്നില്‍ ആര്‍സിബിയോട് തോറ്റെങ്കിലും ക്വാളിഫയര്‍ രണ്ടില്‍ രാജസ്ഥാനെ ഏഴ് വിക്കറ്റിനു വീഴ്ത്തി. സ്വന്തം തട്ടകമായ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ടൈറ്റന്‍സിനുണ്ട്.

പിച്ച്

ഏഴ് മത്സരങ്ങളാണ് ഇത്തവണ അഹമ്മദാബാദില്‍ അരങ്ങേറിയത്. 188 റണ്‍സാണ് ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. പിച്ച് ബാറ്റര്‍മാരേയും ബൗളര്‍മാരേയും കാര്യമായി തന്നെ പിന്തുണയ്ക്കും. അവസരത്തിനൊത്ത് തന്ത്രം മെനയുന്നവര്‍ക്ക് ജയിക്കാം.

IPL 2026 final RCB vs GT
ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ്: നേപ്പാളിനെ തോൽപ്പിച്ച് കേരളം,അഹമ്മദ് ഇമ്രാൻ കളിയിലെ താരം
Summary

IPL 2026 final, RCB vs GT: A perfectly calibrated RCB and a battle hardened Gujarat Titans clash in Ahmedabad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com