ജോസേട്ടനും നായകന്‍ ഗില്ലും പൊരുതി; ലഖ്നൗവിനെ അനായാസം വീഴ്ത്തി ​ഗുജറാത്ത്

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 7 വിക്കറ്റ് ജയം
Jos Buttler, Shubman Gill batting
Jos Buttler, Shubman Gillx
Updated on
1 min read

ലഖ്‌നൗ: ഐപിഎല്ലില്‍ തുടരെ രണ്ടാം പോരാട്ടവും വിജയിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഇന്നത്തെ ആദ്യ മത്സരത്തില്‍ അവര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 7 വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. ഗുജറാത്ത് 18.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ അനായാസം ലക്ഷ്യം കണ്ടു. അവര്‍ 165 റണ്‍സ് അടിച്ചാണ് വിജയം കണ്ടത്.

അര്‍ധ സെഞ്ച്വറികളുമായി തിളങ്ങിയ ജോസ് ബട്‌ലറുടേയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റേയും ബാറ്റിങാണ് ഗുജറാത്തിന്റെ ജയം അനായാസമാക്കിയത്. വിജയത്തോടടുത്ത ഘട്ടത്തില്‍ ഇരുവരേയും തുടരെ നഷ്ടമായെങ്കിലും വാഷിങ്ടന്‍ സുന്ദറും രാഹുല്‍ തേവാടിയയും ചേര്‍ന്നു കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിജയം ഉറപ്പാക്കി.

ബട്‌ലര്‍ 37 പന്തില്‍ 11 ഫോറുകള്‍ സഹിതം 60 റണ്‍സെടുത്തു. ഗില്‍ 40 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സും അടിച്ചെടുത്തു. വാഷിങ്ടന്‍ സുന്ദര്‍ 13 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സ് നേടി പുറത്താകാതെ നിന്നു. രാഹുല്‍ തേവാടിയ 10 റണ്‍സുമായും പുറത്താകാതെ ക്രീസില്‍ തുടര്‍ന്നു. 15 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഔട്ടായ മറ്റൊരു താരം.

Jos Buttler, Shubman Gill batting
രാജസ്ഥാൻ പെട്ടു! മാനേജരുടെ ഫോൺ ഉപയോഗം; അന്വേഷണം ആരംഭിച്ച് ബിസിസിഐ

ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ ലഖ്‌നൗ ബാറ്റര്‍മാരെ മടക്കി ഗുജറാത്ത് കളിയുടെ കടിഞ്ഞാണ്‍ ഒരു ഘട്ടത്തിലും കൈവിട്ടില്ല.

ബാറ്റിങിനു ഇറങ്ങിയ ലഖ്‌നൗ നിരയില്‍ 21 പന്തില്‍ 30 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ആണ് ടോപ് സ്‌കോറര്‍. പിന്നീടെത്തിയവരില്‍ ഒരാള്‍ പോലും 20 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്തില്ല.

മിച്ചല്‍ മാര്‍ഷ് (11), ക്യാപ്റ്റന്‍ ഋഷഭ് പന്ത്, അബ്ദുല്‍ സമദ്, കഴിഞ്ഞ കളിയില്‍ ടീമിനെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ച് താരമായ മുകുള്‍ ചൗധരി (മൂവരും 18 വീതം റണ്‍സ്), നിക്കോളാസ് പൂരാന്‍ (19), ജോര്‍ജ് ലിന്‍ഡ് (16), എന്നിവര്‍ രണ്ടക്കം കടന്നെങ്കിലും വ്യക്തിഗത സ്‌കോര്‍ മികച്ച രീതിയിലേക്ക് എത്തിക്കാന്‍ സാധിക്കാതെ മടങ്ങി. ഒന്‍പതാമനായി ക്രീസിലെത്തിയ മുഹമ്മദ് ഷമി (പുറത്താകാതെ 4 പന്തില്‍ 12 റണ്‍സ്) ആണ് സ്‌കോര്‍ 160 കടത്തിയത്.

ഗുജറാത്ത് നിരയില്‍ പ്രസിദ്ധ് കൃഷ്ണ മികച്ച ബൗളിങ് പുറത്തെടുത്തു. താരം 4 വിക്കറ്റുകള്‍ വീഴ്ത്തി. അശോക് ശര്‍മ 2 വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. കഗിസോ റബാഡയും ഒരു വിക്കറ്റെടുത്തു.

Summary

IPL 2026: Jos Buttler scored 60 while Shubman Gill made 56 as Gujarat Titans beat the Lucknow Super Giants

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com