ജയം തേടി സ്വന്തം തട്ടകത്തിൽ; പഞ്ചാബിനെതിരെ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവര്‍ പ്ലെയിങ് ഇലവനില്‍ ഇല്ല
IPL 2026 kkr vs pbks
IPL 2026x
Updated on
1 min read

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിങ്സ് പോരാട്ടം അൽപ്പ സമയത്തിനുള്ളിൽ. സ്വന്തം തട്ടകമായ ഈഡൻ ​ഗാർഡൻസിൽ ടോസ് നേടി കൊൽക്കത്ത ബാറ്റിങ് തിരഞ്ഞെടുത്തു.

പരിക്കേറ്റതിനാല്‍ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവര്‍ പ്ലെയിങ് ഇലവനില്‍ ഇല്ല. പകരം റോവ്മാന്‍ പവല്‍, നവ്ദീപ് സെയ്‌നി എന്നിവരെയാണ് കൊല്‍ക്കത്ത ടീമില്‍ ഉള്‍പ്പെടുത്തിയത്. പഞ്ചാബ് കഴിഞ്ഞ കളിയിലെ ഇലവനെ തന്നെ നിലനിർത്തി.

ബാറ്റർമാർക്ക് അനുകൂലമായ സാഹചര്യമാണ് ഇവിടെ ഉള്ളത്. ഇവിടെ നടന്ന അവസാന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 226 റൺസ് ആണ് അടിച്ചെടുത്തത്. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ മികച്ച സ്കോർ പ്രതീക്ഷിക്കാം.

IPL 2026 kkr vs pbks
'അതൊന്നും ധോനി സമ്മതിക്കില്ല'; ഋതുരാജിന്റെ ക്യാപ്റ്റൻസി ചോദ്യം ചെയ്ത് മുൻ സിഎസ്കെ താരം

മൂന്ന് തവണ കിരീടം നേടിയ കൊൽക്കത്തയ്ക്ക് ഈ സീസണിൽ അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. കളിച്ച രണ്ട് മത്സരങ്ങളിലും തോൽവി അറിഞ്ഞതോടെ ഇന്നത്തെ മത്സരം ജയിച്ച് വിജയ വഴിയിൽ തിരിച്ചെത്തുകയാണ് ടീമിന്റെ ലക്ഷ്യം. ഫാസ്റ്റ് ബൗളർമാരുടെ അഭാവമാണ് പ്രധാന തിരിച്ചടി. പരിക്കേറ്റ് പല താരങ്ങളും പുറത്തായതോടെ വേണ്ട രീതിയിൽ തിളങ്ങാൻ ഇപ്പോഴുള്ള ടീമിന്റെ ബൗളിങ് നിരയ്ക്ക് ആയിട്ടില്ല. കാർത്തിക ത്യാഗി, അംഗ്‍കൃഷ് രഘുവംശി എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പഞ്ചാബ് കിങ്സ് ഇന്ന് കളത്തിലിറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ ടീമിന് കഴിഞ്ഞിരുന്നു. പ്രിയാംശ് ആര്യ, കൂപ്പർ കോണോലി, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവരടങ്ങുന്ന യുവ നിരയാണ് ടീമിന്റെ കരുത്ത്. ബൗളിങ്ങിലും പഞ്ചാബ് ശക്തമാണ്. അർഷ്ദീപ് സിങ്, യുസ്‍വേന്ദ്ര ചഹൽ എന്നിവർ എതിരാളികൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നു.

ഇതുവരെ 35 മത്സരങ്ങളിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 21 മത്സരങ്ങളിലും വിജയം കൊൽക്കത്തയ്ക്ക് ഒപ്പമായിരുന്നു. പഞ്ചാബ് 13 മത്സരങ്ങളിൽ ജയിച്ചപ്പോൾ ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു.

IPL 2026 kkr vs pbks
'ആവേശം' ചിലപ്പോ പണിയാകും! അത് ഫോർ ആണോ, ലഖ്നൗ ശരിക്കും ജയിച്ചോ? (വിഡിയോ)
Summary

IPL 2026, kkr vs pbks: Kolkata Knight Riders have won the toss and opted to bat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com