

മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ മികച്ച ലക്ഷ്യം വച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു. ടോസ് നേടി മുംബൈ ഇന്ത്യന്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, നാലാമനായി ക്രീസിലെത്തിയ അംഗ്കൃഷ് രഘുവംശി എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് കെകെആര്‍ മികച്ച സ്‌കോറിലെത്തിയത്. കൊല്‍ക്കത്തയ്ക്കായി ബാറ്റെടുത്തവരെല്ലാം ഭേദപ്പെട്ട രീതിയില്‍ പൊരുതി.
രഹാനെയാണ് ടോപ് സ്‌കോറര്‍. താരം 5 സിക്‌സും 4 ഫോറും സഹിതം 40 പന്തില്‍ 67 റണ്‍സടിച്ചു. രഹാനെയും ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലനും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. അലന്‍ ടി20 ലോകകപ്പിലെ ഫോം തുടര്‍ന്നു. താരം 17 പന്തില്‍ 2 സിക്‌സും 6 ഫോറും സഹിതം 37 റണ്‍സെടുത്തു മടങ്ങി. രഹാനെ- അലന്‍ സഖ്യം 5.2 ഓവറില്‍ 69 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.
കോടികള്‍ മുടക്കി ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീന്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം മുന്നോട്ടു പോയില്ല. താരം 10 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 18 റണ്‍സുമായി പുറത്തായി. ഗ്രീന്‍ പുറത്താകുമ്പോള്‍ കൊല്‍ക്കത്ത സ്‌കോര്‍ 8.5 ഓവറില്‍ 109 റണ്‍സിലെത്തി.
പിന്നീട് അംഗ്കൃഷ് രഘുവംശിയും രഹാനെയും ചേര്‍ന്നു വീണ്ടും ഇന്നിങ്‌സ് ട്രാക്കിലാക്കി. അതിനിടെ 145ല്‍ സ്‌കോര്‍ എത്തിയപ്പോള്‍ രഹാനെ മടങ്ങി. അപ്പോഴും അംഗ്കൃഷ് പോരാട്ടം തുടര്‍ന്നു. സ്‌കോര്‍ 200 കടത്തിയാണ് താരം മടങ്ങിയത്. 29 പന്തില്‍ 2 സിക്‌സും 6 ഫോറും സഹിതം അംഗ്കൃഷ് 51 റണ്‍സടിച്ചാണ് പുറത്തായത്.
പിന്നീട് റിങ്കു സിങാണ് സ്‌കോര്‍ 220ല്‍ എത്തിച്ചത്. താരം 21 പന്തില്‍ 4 ഫോറുകള്‍ സഹിതം 33 റണ്‍സുമായി പുറത്താകാതെ നിന്നു.
മുംബൈക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങില്‍ തിളങ്ങി. കെകെആറിനു നഷ്ടമായ 4 വിക്കറ്റില്‍ ഒരെണ്ണം മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates