'2 ​ഗോൾഡൻ ഡക്കോ, ചീള് കേസ്... കോഹ്‍ലിയുടെ കളി നിങ്ങൾ കാണാനിരിക്കുന്നതേ ഉള്ളു'

ഫോം ഔട്ടായി സൂപ്പർ താരം വിരാട് കോഹ്‍ലിയെ പിന്തുണച്ച് സഹ താരം ക്രുണാൽ പാണ്ഡ്യ
 virat kohli krunal pandya
virat kohlix
Updated on
2 min read

ബം​ഗളൂരു: ഐപില്ലിൽ ഈ സീസണിൽ മികച്ച ഫോമിലാണ് വിരാട് കോഹ്‍ലി ബാറ്റ് ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ സൂപ്പർ താരം ​ഗോൾഡൻ ഡക്കായി മടങ്ങിയിരുന്നു. കോഹ്‍ലി അങ്ങനെ ഔട്ടാകുന്നത് നല്ലതാണെന്നും ഇനിയാണ് കോഹ്‍ലിയുടെ കളി നിങ്ങൾ കാണാൻ പോകുന്നതെന്നും വ്യക്തമാക്കി മുൻ നായകനു പിന്തുണ നൽകുകയാണ് റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിലെ സഹ താരം ക്രുണാൽ പാണ്ഡ്യ. അദ്ദേഹത്തിന്റെ നിലവിലെ ഫോമിൽ ടീമിനു ഒരാശങ്കയുമില്ലെന്നും ക്രുണാൽ.

ഈ സീസണിൽ 11 ഇന്നിങ്സുകളിൽ നിന്നു 379 റൺസാണ് കോഹ്‍ലി നേടിയത്. മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരം ജയിച്ച് ആർസിബി പ്ലേ ഓഫിലേക്ക് കൂടുതൽ അടുത്തെങ്കിലും ഈ മത്സരത്തിലും കോഹ്‍ലി ​ഗോൾ‍ഡൻ ഡക്കായത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ക്രുണാൽ പിന്തുണയുമായി എത്തിയത്.

'വിരാട് കോഹ്‍ലി ചാംപ്യൻ പ്ലയറാണ്. അദ്ദേഹം രണ്ട് മത്സരങ്ങളിൽ പരാജയപ്പെടുന്നത് കാണുമ്പോൾ എനിക്ക് നിരാശയല്ല ആവേശമാണ് തോന്നറുള്ളത്. കാരണം അദ്ദേഹം ഇങ്ങനെ തുടരെ രണ്ട് മത്സരങ്ങളിലെല്ലാം പരാജയപ്പെട്ടാൽ അടുത്ത പോരാട്ടങ്ങളിൽ അതിശക്തമായി തിരിച്ചെത്തുമെന്നു എനിക്കുറപ്പുണ്ട്. ഞങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ചു ഒരു ആശങ്കയുമില്ല. കോഹ്‍ലിയുടെ റൺസിനായുള്ള ആ​ഗ്രഹവും ഊർജവും എല്ലാം വ്യത്യസ്തമാണ്. ഇനി അങ്ങോട്ട് അദ്ദേഹം തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തുമെന്നു എനിക്കുറപ്പുണ്ട്.'

 virat kohli krunal pandya
'ടീമിലേക്ക് അവൻ വന്നതോടെ ഞാൻ കടുത്ത സമ്മർദ്ദത്തിലായി, വിട്ടുകൊടുക്കാൻ മനസ് പറഞ്ഞു'... വെളിപ്പെടുത്തി സഞ്ജു സാംസൺ

മുംബൈ ഇന്ത്യൻസിനതിരായ പോരാട്ടത്തിൽ ആർസിബി തോൽവി മുന്നിൽ കണ്ടിരുന്നു. എന്നാൽ ക്രുണാലിന്റെ കിടിലൻ ബാറ്റിങ് മുംബൈക്ക് ജയം നിഷേധിച്ചു. താരം 46 പന്തിൽ 73 റൺെടുത്ത് ടീമിനെ ഏതാണ്ട് ഒറ്റയ്ക്കു തന്നെ ജയത്തിനടുത്തെത്തിച്ചു. പിന്നീട് ഭുവനേശ്വർ കുമാറിന്റെ മികവിൽ ടീം കൂടുതൽ നഷ്ടങ്ങളിലാതെ ജയത്തിലെത്തി.

'കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനു സമാനമായിരുന്നു മുംബൈക്കെതിരെ. അന്ന് ഞങ്ങൾ 3 വിക്കറ്റ് നഷ്ടത്തിൽ 25 റൺസെന്ന നിലയിലാണ് തിരിച്ചു വന്നത്. ​വിരാട് കോഹ്‍ലി ‍ഞങ്ങൾക്കൊപ്പമുള്ളപ്പോൾ കാര്യങ്ങൾ എളുപ്പമാണ്. അദ്ദേഹത്തിന്റെ ഊർജവും സാന്നിധ്യവും വളരെ വലിയ സഹായമാണ്. ഈ പിച്ചിൽ ബാറ്റിങ് ദുഷ്കരമായിരുന്നു. അതിനാൽ തന്നെ ഞാൻ നേടിയ അർധ സെഞ്ച്വറി എനിക്ക് സവിശേഷമാണ്. വിക്കറ്റുകൾ തുടരെ നഷ്ടമായി സമ്മർദ്ദ ഘട്ടത്തിൽ നിൽക്കെയാണ് ബാറ്റിങിൽ മികവ് പുലർത്താൻ എനിക്കു സാധിച്ചത്. കാരണം ഈ മത്സരം ജയിക്കേണ്ടത് ഞങ്ങളെ സംബന്ധിച്ച് ഏറെ അനിവാര്യമായിരുന്നു'- ക്രുണാൽ വ്യക്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് നേടിയത്. ആർസിബി 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്താണ് അവസാന പന്തിൽ ജയം പിടിച്ചത്. മത്സര ഫല സാധ്യതകൾ മാറി മറിഞ്ഞ പോരാട്ടമായിരുന്നു റായ്പുരിൽ അരങ്ങേറിയത്. ജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി പ്ലേ ഓഫിനു തൊട്ടരികിലെത്തി. മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഏതാണ്ട് അവസാനിക്കുകയും ചെയ്തു.

 virat kohli krunal pandya
1, 6, 6, 6, 6, 6, 4, 6, 1, 0... 23 പന്തിൽ 65 റൺസ്, 'അന്യായം അണ്ണ... അന്യായം'! അർധ സെഞ്ച്വറിക്ക് ശേഷം ഉർവിൽ ഉയർത്തിയ പേപ്പറിൽ എന്ത്...?
Summary

RCB all-rounder krunal pandya backed star batter virat kohli to bounce back after two successive golden ducks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com