കത്തിക്കയറി തുടക്കം, പിന്നെ മെല്ലെപ്പോക്ക്... ഒടുവില്‍; ചെന്നൈക്ക് ജയിക്കാന്‍ 204 റണ്‍സ്

33 പന്തില്‍ 85 റണ്‍സുമായി ജോഷ് ഇംഗ്ലിസ്
Josh Inglis batting
IPL 2026x
Updated on
1 min read

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മികച്ച സ്‌കോറുയര്‍ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ടോസ് നേടി ചെന്നൈ ബൗളിങ് എടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് സ്വന്തമാക്കി. ബാറ്റിങിനു ഇറങ്ങിയ ലഖ്‌നൗവിനായി ഓപ്പണര്‍ ജോഷ് ഇംഗ്ലിസ് മിന്നലടികളുമായി മിന്നും തുടക്കം നല്‍കി. പിന്നീട് വാലറ്റത്ത് ഷഹബാസ് അഹമ്മദ് നടത്തിയ പോരാട്ടവും സ്‌കോര്‍ ഈ നിലയിലെത്തിച്ചു.

തുടക്കത്തില്‍ കത്തിക്കയറിയ ലഖ്‌നൗവിനെ പിന്നീട് ചെന്നൈ ബൗളിങ് നിര പിടിച്ചു നിര്‍ത്തി. ഏഴാമനായി ക്രീസിലെത്തിയ ഷഹബാസും പിന്നാലെ വന്ന ഹിമ്മത് സിങും ചേര്‍ന്നു സ്‌കോര്‍ 200 കടത്തുകയായിരുന്നു.

Josh Inglis batting
17 വര്‍ഷങ്ങള്‍ക്ക് ശേഷം അത് സംഭവിച്ചു; വിദേശ മണ്ണില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി; അനുപമ നേട്ടവുമായി പാകിസ്ഥാന്റെ 21കാരൻ

ഇംഗ്ലിസ് 33 പന്തില്‍ 6 സിക്‌സും 10 ഫോറും സഹിതം 85 റണ്‍സ് അടിച്ചെടുത്തു. ഷഹബാസ് 25 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 43 റണ്‍സുമായി പുറത്താകാതെ നിന്നു. ഹിമ്മത് സിങ് 12 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 17 റണ്‍സും വാരി. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 15 റണ്‍സും അക്ഷത് രഘുവംശി 18 റണ്‍സും കണ്ടെത്തി. മറ്റാരും കാര്യമായി തിളങ്ങിയില്ല.

ചെന്നൈ നിരയില്‍ ജാമി ഓവര്‍ടന്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. നൂര്‍ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.

Josh Inglis batting
ഏത് കൊമ്പനായാലും നോ പ്രോബ്ലം, പൊരിഞ്ഞ അടി തന്നെ അടി! വൈഭവ് സൂര്യവംശിക്ക് ലോക റെക്കോര്‍ഡ്
Summary

IPL 2026, Lucknow Super Giants: A late charge by Himmat Singh and Shahbaz Ahmed to set a daunting 200-plus target for Chennai Super Kings at Chepauk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com