ഏത് കൊമ്പനായാലും നോ പ്രോബ്ലം, പൊരിഞ്ഞ അടി തന്നെ അടി! വൈഭവ് സൂര്യവംശിക്ക് ലോക റെക്കോര്‍ഡ്

സിക്‌സടിയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് 15കാരന്‍
vaibhav sooryavanshi
vaibhav sooryavanshix
Updated on
1 min read

ജയ്പുര്‍: 15 വയസിനുള്ളില്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ വിസ്‌ഫോടനാത്മക ബാറ്റിങിലൂടെ തകര്‍ക്കുന്ന വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി അപൂര്‍വ ലോക റെക്കോര്‍ഡില്‍ വീണ്ടും തന്റെ പേരെഴുതി ചേര്‍ത്തു. ടി20 ഫോര്‍മാറ്റില്‍ അതിവേഗം 100 സിക്‌സുകള്‍ നേടുന്ന താരമായി വൈഭവ് മാറി. ശനിയാഴ്ച ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ മുഹമ്മദ് സിറാജിന്റെ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ സിക്‌സര്‍ തൂക്കിയാണ് താരം അതിവേഗം 100 സിക്‌സുകളെന്ന നാഴികക്കല്ല് താണ്ടിയത്.

514 പന്തുകള്‍ നേരിട്ടാണ് താരം 100 സിക്‌സുകളെന്ന റെക്കോര്‍ഡില്‍ അതിവേഗം എത്തിയത്. ഈ റെക്കോര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി. ഗുജറാത്തിനെതിരായ പോരാട്ടത്തില്‍ 16 പന്തില്‍ 36 റണ്‍സ് വാരിയാണ് താരം മടങ്ങിയത്. 3 വീതം സിക്‌സും ഫോറും സഹിതമായിരുന്നു ഇന്നിങ്‌സ്.

vaibhav sooryavanshi
'ചേട്ടന്റെ വെടിക്കെട്ട് പിന്നാലെ വരും'; ടോസ് ചെന്നൈയ്ക്ക്, ലഖ്‌നൗവിനെ ബാറ്റിങ്ങിനയിച്ചു

സിക്‌സടിയില്‍ ഐപിഎല്ലില്‍ മറ്റൊരു റെക്കോര്‍ഡും വൈഭവിനുണ്ട്. ഒരു ഐപിഎല്‍ സീസണില്‍ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമായും വൈഭവ് മാറി. 30 സിക്‌സുകളാണ് താരം ഇത്തവണ പവര്‍ പ്ലേയില്‍ മാത്രം അടിച്ചത്. 2024 സീസണില്‍ അഭിഷേക് ശര്‍മ സ്ഥാപിച്ച 29 സിക്‌സുകളുടെ റെക്കോര്‍ഡാണ് താരം മറികടന്നത്.

നേരത്തെ ഐപിഎല്ലില്‍ രണ്ട് തവണ 40ല്‍ താഴെ പന്തുകളില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമായി വൈഭവ് മാറിയിരുന്നു. കഴിഞ്ഞ സീസണിൽ ഗുജറാത്തിനെതിരെ 35 പന്തിലും ഈ സീസണിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 36 പന്തിലും താരം സെഞ്ച്വറി നേടിയാണ് നേട്ടം സ്വന്തമാക്കിയത്.

vaibhav sooryavanshi
ബംഗളൂരു - മുംബൈ പോരാട്ടം; മഴ കളിച്ചാൽ ആര് തോൽക്കും?
Summary

Vaibhav Sooryavanshi is rewriting the record books every single day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com