IPL 2026: പന്തിനെ തളയ്ക്കാൻ അക്ഷറിന് കഴിയുമോ?, ഇന്ന് ലഖ്‌നൗ- ഡൽഹി പോരാട്ടം

കഴിഞ്ഞ സീസണിൽ ഇരു ടീമുകൾക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ ആ കുറവ് പരിഹരിക്കാനും കപ്പ് ഉയർത്താനുമാണ് ഇരു ടീമുകളുടെയും ശ്രമം.
IPL 2026
IPL 2026 Lucknow Super Giants Take on Delhi Capitals in Match 5 Clash@cricmantrana
Updated on
1 min read

ന്യൂഡൽഹി: ഐപിഎൽ 2026 സീസണിലെ അഞ്ചാം മത്സരത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. വൈകിട്ട് 7.30 ന് ലഖ്‌നൗവിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ സീസണിൽ ഇരു ടീമുകൾക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ ആ കുറവ് പരിഹരിക്കാനും കപ്പ് ഉയർത്താനുമാണ് ഇരു ടീമുകളുടെയും ശ്രമം.

IPL 2026
'കുടുങ്ങിയല്ലോ'; ബാറ്റ് ഗേജ് ടെസ്റ്റിൽ പരാജയപ്പെട്ട് രാഹുല്‍ തേവാടിയ (വിഡിയോ)

ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ നേതൃത്വത്തിൽ ശക്തമായ സ്ക്വാഡുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്. ലഖ്‌നൗ ടീമിൽ മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, ആവേഷ് ഖാൻ, മുഹമ്മദ് ഷമി,ആന്റിച് നോര്‍ക്യെ പോലുള്ള മുൻനിര ഫാസ്റ്റ് ബൗളർമാരാണ് ടീമിന്റെ കരുത്ത്.

മിച്ചൽ മാർഷ്,എയ്ഡന്‍ മാര്‍ക്രം എന്നിവർ ഓപ്പണിങ്ങിൽ ഇറങ്ങാനാണ് സാധ്യത. ഋഷഭ് പന്ത് ടോപ് ഓർഡറിൽ കളിയ്ക്കാൻ എത്തിയേക്കും. മധ്യനിരയിൽ നിക്കോളാസ് പൂരാനിലാണ് ടീമിന്റെ പ്രതീക്ഷ.

IPL 2026
അസ്സൂറിപ്പടയുടെ 'കഷ്ടകാലം' തുടരുന്നു; പ്ലേ-ഓഫ് ഫൈനലിൽ ഇറ്റലിക്ക് തോൽവി, ലോകകപ്പിൽ നിന്ന് പുറത്ത്

അതേ സമയം, കഴിഞ്ഞ സീസണിലെ തെറ്റുകൾ അവർത്തിക്കാതിരിക്കാനാണ് ഡൽഹിയുടെ ശ്രമം. കെ എൽ രാഹുൽ ഓപ്പണറായി കളലിറങ്ങിയേക്കും. ടീമിലേക്ക് മടങ്ങിയെത്തിയ പൃഥ്വി ഷാ ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും.

ബൗളിങ്ങിൽ സ്പിന്നർമാരായ അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ടീമിന്റെ പ്രധാന കരുത്താണ്. ലുങ്കി എന്‍ഗിഡി,ടി നടരാജൻ എന്നിവർ അടങ്ങുന്ന ഫാസ്റ്റ് ബൗളിങ് വിഭാഗവും ടീമിന്റെ കരുത്താണ്.

Summary

IPL 2026 Lucknow Super Giants Take on Delhi Capitals in Match 5 Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com